സായ് ഗ്രാമം വീടുകളുടെ താക്കോല്‍ ദാനം; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍

കാസര്‍കോട്: എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെയും സായ്ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍മകജെ ഗ്രാമ പഞ്ചായത്തും കുടുംബശ്രീമിഷനും സംയുക്തമായി പദ്ധതി പ്രദേശത്തും വീടുകളിലും അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വീടുകളിലും ജലജീവന്‍ മിഷന്‍ മുഖേന കുടിവെള്ള വിതരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ജല […]

കാസര്‍കോട്: എന്‍മകജെ ഗ്രാമ പഞ്ചായത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി നിര്‍മ്മിച്ച വീടുകളുടെ താക്കോല്‍ദാനത്തിന് മുന്നോടിയായി ഒരുക്കങ്ങള്‍ വിലയിരുത്തി ജില്ലാ കലക്ടര്‍ കെ. ഇമ്പശേഖര്‍. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഗുണഭോക്താക്കളുടെയും സായ്ട്രസ്റ്റ് ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടെയും സംയുക്തയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. എന്‍മകജെ ഗ്രാമ പഞ്ചായത്തും കുടുംബശ്രീമിഷനും സംയുക്തമായി പദ്ധതി പ്രദേശത്തും വീടുകളിലും അവസാന ഘട്ട ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. എല്ലാ വീടുകളിലും ജലജീവന്‍ മിഷന്‍ മുഖേന കുടിവെള്ള വിതരണം ഉറപ്പ് വരുത്തിയിട്ടുണ്ട്. ജല ലഭ്യത ഉറപ്പാക്കാന്‍ അതോറിറ്റി പ്രത്യേകം വാട്ടര്‍ ടാങ്ക് സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന വൈദ്യുതി ബോര്‍ഡ് എല്ലാ വീടുകളിലും വൈദ്യുതി കണക്ഷന്‍ നല്‍കിയിട്ടുണ്ട്. ഗുണഭോക്താക്കളുടെ സാന്നിധ്യത്തില്‍ പൂര്‍ണ്ണമായും ശുചീകരണം പൂര്‍ത്തിയാക്കി ഉടന്‍ താക്കോല്‍ കൈമാറുമെന്ന് കലക്ടര്‍ പറഞ്ഞു. ജില്ലാ ആസ്പത്രി ഉള്‍പ്പെടെ വിവിധ ആരോഗ്യ കേന്ദ്രങ്ങളില്‍ നിന്നും മരുന്നുകള്‍ സൗജന്യമായി ലഭിച്ചുവരുന്ന ഗുണഭോക്താക്കള്‍ക്ക് സായ് ഗ്രാമത്തിലെത്തുമ്പോഴും മരുന്നുകളുടെ ലഭ്യത ഉറപ്പാക്കും. പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സി.സി.ടിവി ക്യാമറ സജ്ജീകരിക്കാനും തെരുവ് വിളക്കുകള്‍ ഒരുക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. സുരക്ഷ ഉറപ്പാക്കാന്‍ ബദിയടുക്ക പൊലീസ് നൈറ്റ് പട്രോളിങ് നടത്തിവരുന്നുണ്ട്. സായി ഗ്രാമത്തില്‍ കുടുംബങ്ങള്‍ താമസം ആരംഭിച്ച ശേഷവും പട്രോളിങ് തുടരും. സായ്ഗ്രാമത്തില്‍ എല്ലാ സൗകര്യങ്ങളുമുള്ള വീടാണ് നിര്‍മ്മിച്ചിട്ടുള്ളതെന്നും എന്‍ഡോസള്‍ഫാന്‍ ബാധിതയായ മകളോടൊപ്പം അവിടെ സമാധാനമായി കാഴിയാന്‍ സാധിക്കുമെന്നും കോടോം-ബേളൂര്‍ ഏഴാം മൈലിലെ ശാന്തകുമാരി പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ ഡെപ്യൂട്ടി കലക്ടര്‍ പി. സുര്‍ജിത്ത്, സായ് ട്രസ്റ്റ് രക്ഷാധികാരി അഡ്വ. കെ. മധുസൂദനന്‍, മഞ്ചേശ്വരം തഹ്‌സില്‍ദാര്‍ ടി. സജി, എന്‍മകജെ പഞ്ചായത്ത് സെക്ര. എം. ഹംസ, എന്‍മകജെ വില്ലേജ് കേരള വാട്ടര്‍ അതോറിറ്റി ബോവിക്കാനം സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി. ജയരാജ്, പെര്‍ള ഇലക്ട്രിക്കല്‍ സെക്ഷന്‍ പ്രതിനിധി എ.കെ. രാജഗോപാല നായക്ക്, ബദിയടുക്ക എസ്.ഐ സി.എം തോമസ്, ഓഫീസര്‍ പി. അബ്ദുല്‍ഹമീദ്, കുടുംബശ്രീ ഡി.പി.എം. കെ.വി ലിജിന്‍, സായിഗ്രാം പദ്ധതി ഗുണഭോക്താക്കള്‍ പങ്കെടുത്തു.

Related Articles
Next Story
Share it