50 വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കി എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ഹൃദയ തരംഗം പരിപാടിക്ക് തുടക്കം

കാസര്‍കോട്: ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ഫോണ്‍ സമ്മാനിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ 'ഹൃദയ തരംഗം-1' പരിപാടിക്ക് വര്‍ണാഭമായ തുടക്കം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എ. ഹൃദയ തരംഗം പരിപാടിക്ക് തുടക്കമിട്ടത്. ഇന്ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒന്നാം ഘട്ട പരിപാടിയില്‍ എം.എല്‍.എ.യുടെ വകയായി 50 […]

കാസര്‍കോട്: ജില്ലയിലെ പ്രമുഖ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും സാന്നിധ്യത്തില്‍ 50 വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് മൊബൈല്‍ഫോണ്‍ സമ്മാനിച്ച് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ.യുടെ 'ഹൃദയ തരംഗം-1' പരിപാടിക്ക് വര്‍ണാഭമായ തുടക്കം. മൊബൈല്‍ ഫോണ്‍ ഇല്ലാതെ കാസര്‍കോട് മണ്ഡലത്തില്‍ ഇനി ഒരു കുട്ടിക്കും ഓണ്‍ലൈന്‍ പഠനം മുടങ്ങരുതെന്ന ലക്ഷ്യത്തോടെയാണ് എം.എല്‍.എ. ഹൃദയ തരംഗം പരിപാടിക്ക് തുടക്കമിട്ടത്. ഇന്ന് രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഒന്നാം ഘട്ട പരിപാടിയില്‍ എം.എല്‍.എ.യുടെ വകയായി 50 കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ കൈമാറി. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. സ്വാഗതം പറഞ്ഞു. ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, ജില്ലാ പൊലീസ് മേധാവി പി.ബി. രാജീവ്, ഡി.ഡി.ഇ. കെ.വി. പുഷ്പ, കാസര്‍കോട് നഗരസസഭാ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീനാ ഫിറോസ്, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എ. ഷൈമ, ജില്ലാ പഞ്ചായത്ത് അംഗം പി.ബി. ഷഫീഖ്, നഗരസഭാ വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ ടി.ഇ. അബ്ദുല്ല, എ.അബ്ദുല്‍ റഹ്‌മാന്‍, കല്ലട്ര മാഹിന്‍ ഹാജി, പി.കെ. ഫൈസല്‍, ഹക്കീം കുന്നില്‍, എ. ഗോവിന്ദന്‍ നായര്‍, ടി. കൃഷ്ണന്‍, പി.എം. മുനീര്‍ ഹാജി, മൂസ ബി ചെര്‍ക്കള, കെ.എം. ബഷീര്‍, ഹമീദ് ബെദിര, അനസ് എതിര്‍ത്തോട്, അഷ്‌റഫ് എടനീര്‍, അസീസ് കളനാട്, സഹീര്‍ ആസിഫ് സംബന്ധിച്ചു.

Related Articles
Next Story
Share it