കാസര്‍കോട് മാരത്തണില്‍ പാലയുടെയും പാലക്കാടിന്റെയും ആധിപത്യം

കാസര്‍കോട്: ഗുഡ്മോണിങ് കാസര്‍കോട് നടത്തിയ ആറാമത് കാസര്‍കോട് മാരത്തണില്‍ പാലയുടെയും പാലക്കാടിന്റെയും ആധിപത്യം. വനിതകളില്‍ ലിന്‍സി ജോസ്, എ എം അഞ്ജന, ബി എസ് കവിത എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പാല അല്‍ഫോണ്‍സ് കോളേജ് വിദ്യാര്‍ഥികളാണ് ഇവര്‍. പുരുഷന്മാരില്‍ കോഴിക്കോട്ടെ എം നിഥിന്‍കുമാര്‍, പാലക്കാട്ടെ കെ അജിത്ത്, കൊടകിലെ ലക്ഷ്മണ ഭാണ്ഡിവാഡ എന്നിവര്‍ വിജയികളായി. ഇരുവിഭാഗങ്ങളിലും യഥാക്രമം 15000, 10000, 5000 രൂപയാണ് സമ്മാനം. മിനി മാരത്തണില്‍ പുരുഷന്മാരില്‍ പാലക്കാട്ടെ എന്‍ എസ്സചിന്‍, […]

കാസര്‍കോട്: ഗുഡ്മോണിങ് കാസര്‍കോട് നടത്തിയ ആറാമത് കാസര്‍കോട് മാരത്തണില്‍ പാലയുടെയും പാലക്കാടിന്റെയും ആധിപത്യം. വനിതകളില്‍ ലിന്‍സി ജോസ്, എ എം അഞ്ജന, ബി എസ് കവിത എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. പാല അല്‍ഫോണ്‍സ് കോളേജ് വിദ്യാര്‍ഥികളാണ് ഇവര്‍. പുരുഷന്മാരില്‍ കോഴിക്കോട്ടെ എം നിഥിന്‍കുമാര്‍, പാലക്കാട്ടെ കെ അജിത്ത്, കൊടകിലെ ലക്ഷ്മണ ഭാണ്ഡിവാഡ എന്നിവര്‍ വിജയികളായി. ഇരുവിഭാഗങ്ങളിലും യഥാക്രമം 15000, 10000, 5000 രൂപയാണ് സമ്മാനം.
മിനി മാരത്തണില്‍ പുരുഷന്മാരില്‍ പാലക്കാട്ടെ എന്‍ എസ്സചിന്‍, ജെ ജെറാള്‍ഡ് സിസില്‍, മംഗളൂരുവിലെ ലാറ ഫ്രാന്‍സിസ് എന്നിവരാണ് ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തിയത്. വനിതകളില്‍ കാസര്‍കോട്ടെ കെ അര്‍ഷിത, കെ ആശാലത എന്നിവരാണ് വിജയികള്‍. 12 മുതല്‍ 15 വയസുവരെയുള്ള വിഭാഗത്തില്‍ ആണ്‍കുട്ടികളില്‍ മഞ്ചുനാഥ്, മാഹിന്‍ റിസ, നഹല്‍ ഖാലിദ് എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. മുതിര്‍ന്നവരില്‍ സുരേന്ദ്രന്‍ ഒന്നാമതെത്തി. കാസര്‍കോട് മാരത്തണ്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ജില്ലാ കലക്ടര്‍ സ്വാഗത് ആര്‍ ഭണ്ഡാരി, ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന എന്നിവര്‍ ഫ്ളാഗ്ഓഫ് ചെയ്തു.

12 കിലോ മീറ്റര്‍ മാരത്തണ്‍ കാസര്‍കോട് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് എസ്പി ഓഫീസ്, പാറക്കട്ട, മീപ്പുഗിരി, ആര്‍ഡി നഗര്‍, ഉളിയത്തടുക്ക, മധൂര്‍ ക്ഷേത്ര പരിസരത്തെത്തി മടങ്ങി എസ്പി നഗര്‍, ചെട്ടുംകുഴി വഴി സ്റ്റേഡിയത്തില്‍ സമാപിച്ചു. അഞ്ച് കിലോമീറ്റര്‍ മിനി മാരത്തണ്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നിന്നാരംഭിച്ച് ചെട്ടുംകുഴി, എസ്പി നഗര്‍ വഴി ഉളിയത്തടുക്കയില്‍ നിന്ന് മടങ്ങി സ്റ്റേഡിയത്തില്‍ സമാപിച്ചു. കേരളത്തിലേയും ഇതര സംസ്ഥാനങ്ങളിലെയും പ്രമുഖ അത്ലറ്റുക്കള്‍ മത്സരിക്കാനെത്തി.
സമാപനത്തില്‍ എം സാദാശിവന്‍ അധ്യക്ഷതവഹിച്ചു. എംഎല്‍എമാരായ എന്‍ എ നെല്ലിക്കുന്ന്, ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ വി എം മുനീര്‍, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ഗോപാലകൃഷ്ണന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഹബീബ് റഹ്‌മാന്‍, കാസര്‍കോട് പ്രസ് ക്ലബ് സെക്രട്ടറി കെവി പത്മേഷ് എന്നിവര്‍ സംസാരിച്ചു. ഹബീബ് ചെട്ടുംകുഴി സ്വാഗതവും മനോജ് മേലത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it