തീരദേശഹര്‍ത്താലിനിടെ വീടുകയറി അക്രമം; മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവും ഭാര്യയും ആസ്പത്രിയില്‍

കാഞ്ഞങ്ങാട്: തീരദേശഹര്‍ത്താലിനിടെ വീടുകയറി നടത്തിയ അക്രമത്തില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും പരിക്കേറ്റു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം സെക്രട്ടറിയുമായ മരക്കാപ്പ് കടപ്പുറത്തെ ബി. സുധീന്ദ്രന്‍(50), ഭാര്യ കെ.വി മിനി(34)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം സംബന്ധിച്ച് സുധീന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെ കോളിംഗ് ബെല്‍ മുഴങ്ങിയതിനെ തുടര്‍ന്ന് സുധീന്ദ്രന്‍ വാതില്‍ തുറന്നപ്പോള്‍ ഇരുമ്പുവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അകത്തുകയറിയ സംഘം സുധീന്ദ്രനെ അടിച്ചുവീഴ്ത്തിയെന്നും […]

കാഞ്ഞങ്ങാട്: തീരദേശഹര്‍ത്താലിനിടെ വീടുകയറി നടത്തിയ അക്രമത്തില്‍ മത്സ്യതൊഴിലാളി കോണ്‍ഗ്രസ് നേതാവിനും ഭാര്യക്കും പരിക്കേറ്റു. മത്സ്യതൊഴിലാളി കോണ്‍ഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ടും മണ്ഡലം സെക്രട്ടറിയുമായ മരക്കാപ്പ് കടപ്പുറത്തെ ബി. സുധീന്ദ്രന്‍(50), ഭാര്യ കെ.വി മിനി(34)എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. ഇരുവരെയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം സംബന്ധിച്ച് സുധീന്ദ്രന്‍ നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചയോടെ കോളിംഗ് ബെല്‍ മുഴങ്ങിയതിനെ തുടര്‍ന്ന് സുധീന്ദ്രന്‍ വാതില്‍ തുറന്നപ്പോള്‍ ഇരുമ്പുവടി ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി അകത്തുകയറിയ സംഘം സുധീന്ദ്രനെ അടിച്ചുവീഴ്ത്തിയെന്നും തടയാനെത്തിയ മിനിയെ മര്‍ദ്ദിച്ചുവെന്നും പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തീരദേശഹര്‍ത്താലിനിടെ ഇന്നലെ മരക്കാപ്പ് കടപ്പുറത്തും തൈക്കടപ്പുറത്തും അനിഷ്ടസംഭവങ്ങള്‍ അരങ്ങേറുകയായിരുന്നു. തൈക്കടപ്പുറം, തൈക്കടപ്പുറം ബോട്ടുജെട്ടി, തൊട്ടടുത്തുള്ള തീരദേശറോഡ്, മരക്കാപ്പ് കടപ്പുറം എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ മാര്‍ഗതടസം സൃഷ്ടിച്ചു. ഹര്‍ത്താലില്‍ പങ്കെടുക്കാതെ കടലില്‍ പോകുന്നവര്‍ ഇതില്‍ പ്രതിഷേധിച്ചതോടെ ഹൊസദുര്‍ഗ് പൊലീസ് സ്ഥലത്തെത്തുകയും മാര്‍ഗതടസം നീക്കുകയുമായിരുന്നു. ആഴക്കടല്‍ മത്സ്യബന്ധന ഇടപാടില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ട് യു.ഡി.എഫ് പിന്തുണയോടെ മത്സ്യമേഖലാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് ഹര്‍ത്താല്‍ നടത്തിയത്.

Related Articles
Next Story
Share it