ന്യൂഡല്‍ഹി: 14.2 കിലോ ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചു. അഞ്ച് കിലോ ഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക പാചക വാതക സിലിണ്ടറിന് 18 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട്. രണ്ടുമാസത്തിനിടെ ഇത് മൂന്നാംതവണയാണ് വില വര്‍ധിപ്പിക്കുന്നത്. അതേസമയം 19 കിലോഗ്രാം തൂക്കം വരുന്ന പാചകവാതക സിലിണ്ടറിന് 8.50 രൂപ കുറച്ചിട്ടുണ്ട്.