ആശുപത്രികളില്‍ മരുന്ന് ക്ഷാമം നേരിടുമ്പോള്‍ കോവിഡ് മരുന്നുകള്‍ എങ്ങനെയാണ് അയാള്‍ വിതരണം ചെയ്യുന്നത്? ആരാണ് അതിന് അധികാരം നല്‍കിയത്? ഗൗതം ഗംഭീറിനെ ചോദ്യം ചെയ്ത് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും കിഴക്കന്‍ ഡല്‍ഹിയിലെ എംപിയുമായ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ മരുന്നുകള്‍ തന്റെ മണ്ഡലത്തില്‍ പെട്ടവര്‍ക്ക് ഗംഭീര്‍ വിതരണം ചെയ്തതിനെയാണ് കോടതി ചോദ്യം ചെയ്തത്. മരുന്നു കൈവശം വെയ്ക്കാനും വിതരണം ചെയ്യാനും ഗംഭീറിന് എങ്ങിനെയാണ് സാധിക്കുന്നതെന്നും അക്കാര്യത്തില്‍ ലൈസന്‍സ് ഉണ്ടോയെന്നും കോടതി ചോദിച്ചു. അഭിഭാഷകനായ രാഹുല്‍ മല്‍ഹോത്ര നല്‍കിയ ഹര്‍ജിയിലാണ് ഡെല്‍ഹി ഹൈക്കോടതി ഇടപെട്ടത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് കൈവശം വെയ്ക്കാന്‍ ഗംഭീറിന് ആരാണ് അനുമതി […]

ന്യൂഡെല്‍ഹി: മുന്‍ ഇന്ത്യന്‍ താരവും കിഴക്കന്‍ ഡല്‍ഹിയിലെ എംപിയുമായ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡെല്‍ഹി ഹൈക്കോടതി. കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡിസിവിര്‍ മരുന്നുകള്‍ തന്റെ മണ്ഡലത്തില്‍ പെട്ടവര്‍ക്ക് ഗംഭീര്‍ വിതരണം ചെയ്തതിനെയാണ് കോടതി ചോദ്യം ചെയ്തത്. മരുന്നു കൈവശം വെയ്ക്കാനും വിതരണം ചെയ്യാനും ഗംഭീറിന് എങ്ങിനെയാണ് സാധിക്കുന്നതെന്നും അക്കാര്യത്തില്‍ ലൈസന്‍സ് ഉണ്ടോയെന്നും കോടതി ചോദിച്ചു.

അഭിഭാഷകനായ രാഹുല്‍ മല്‍ഹോത്ര നല്‍കിയ ഹര്‍ജിയിലാണ് ഡെല്‍ഹി ഹൈക്കോടതി ഇടപെട്ടത്. ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്ന മരുന്ന് കൈവശം വെയ്ക്കാന്‍ ഗംഭീറിന് ആരാണ് അനുമതി നല്‍കിയത്. എങ്ങനെയാണ് വലിയ അളവില്‍ ഒരാള്‍ക്ക് മരുന്ന് കൈവശം വെക്കാനാകുക? മരുന്നുകള്‍ കൈകാര്യം ചെയ്യുന്നതിന് ഗംഭീറിന് ലൈസന്‍സുണ്ടോ? അതോ ഇവയ്ക്ക് ലൈസന്‍സ് ആവശ്യമില്ലേ?,' കോടതി ചോദിച്ചു.

ജസ്റ്റിസുമാരായ വിപിന്‍ സംഘി, രേഖ പള്ളി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഡെല്‍ഹിയെ കോവിഡ് പ്രതിസന്ധിയില്‍ നിന്നും പ്രതിസന്ധിയിലേക്ക് തള്ളിയിടുമ്പോള്‍ എം.പി തന്റെ ഓഫീസില്‍ നിന്നും കിഴക്കന്‍ ഡെല്‍ഹി നിവാസികള്‍ക്ക് സൗജന്യമായി ഫാബിഫ്ളൂ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഡോക്ടറുടെ കുറിപ്പും ആധാര്‍ കാര്‍ഡുമായെത്തി വാങ്ങാമെന്നും ഗംഭീര്‍ പറഞ്ഞിരുന്നു. എന്നാല്‍ ഗംഭീറിന്റെ ട്വിറ്ററിലൂടെയുള്ള പ്രഖ്യാപനത്തിന് വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ഗംഭീര്‍ മരുന്ന് പൂഴ്ത്തിവെയ്പ് നടത്തുകയാണെന്ന ആരോപണവും ഉയര്‍ന്നിരുന്നു.

എന്നാല്‍ സംഭവത്തില്‍ ഇടപെട്ട കോടതി റിപ്പോര്‍ട്ട് ലഭിച്ചശേഷം ഗംഭീറിന്റെ മരുന്ന് വിതരണം അവസാനിപ്പിക്കാമെന്നാണ് കരുതുന്നതെന്നും പറഞ്ഞു. ഗംഭീറിന്റെ മരുന്ന് വിതരണം നിരുത്തരവാദപരമാണെന്ന് ഡെല്‍ഹി സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാഹുല്‍ മെഹ്റ പറഞ്ഞത്. അതേസമയം തന്റെ പ്രവര്‍ത്തിയെ ന്യായീകരിച്ച് നേരത്തേ ഗൗതംഗംഭീര്‍ രംഗത്ത് വരികയും ചെയ്തിരുന്നു.

Related Articles
Next Story
Share it