വിസ്മയ തീരം; ഡോക്യുമെന്ററി ചിത്രീകരണം തുടങ്ങി

ബേക്കല്‍: കടലോരക്കാഴ്ച്ചകളുടെ ദൃശ്യാവിഷ്‌ക്കാരം 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി. സ്വിച്ച് ഓണ്‍ ബേക്കല്‍ കോട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് മാങ്ങാട് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പാലക്കുന്നില്‍ കുട്ടി, ബാബു പാണത്തൂര്‍, അബ്ദുല്ല കുഞ്ഞി ഉദുമ, സികെ കണ്ണന്‍, മുജീബ് കളനാട്, അബ്ബാസ് പാക്യാര സംസാരിച്ചു. രചന അബ്ബാസ് സ്വാഗതവും മൂസ പാലക്കുന്ന് നന്ദിയും പറഞ്ഞു. ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂമൂണ്‍ […]

ബേക്കല്‍: കടലോരക്കാഴ്ച്ചകളുടെ ദൃശ്യാവിഷ്‌ക്കാരം 'വിസ്മയ തീരം' ഡോക്യുമെന്ററിയുടെ ചിത്രീകരണം തുടങ്ങി.
സ്വിച്ച് ഓണ്‍ ബേക്കല്‍ കോട്ടയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. രാജേഷ് മാങ്ങാട് അധ്യക്ഷതവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, പാലക്കുന്നില്‍ കുട്ടി, ബാബു പാണത്തൂര്‍, അബ്ദുല്ല കുഞ്ഞി ഉദുമ, സികെ കണ്ണന്‍, മുജീബ് കളനാട്, അബ്ബാസ് പാക്യാര സംസാരിച്ചു. രചന അബ്ബാസ് സ്വാഗതവും മൂസ പാലക്കുന്ന് നന്ദിയും പറഞ്ഞു.
ജില്ലാ ടൂറിസം മേഖല വികസിപ്പിക്കാനായി ബ്ലൂമൂണ്‍ ക്രിയേഷന്റെ ബാനറിലാണ് വിസ്മയക്കാഴ്ചകള്‍ എന്ന പേരില്‍ ഡോക്യുമെന്ററിയുടെ ചിത്രകരണം.
ചരിത്ര പ്രാധാന്യമുള്ള പുരാതനമായ കോട്ടകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും പള്ളികളും ദേവാലയങ്ങളും ജില്ലയുടെ സംസ്‌ക്കാരത്തിന്റെ മഹിമ വിളിച്ചോതുന്നു. കടലോരക്കാഴ്ച്ചകള്‍ തൊട്ടറിഞ്ഞുകൊണ്ടുള്ള ദൃശ്യാവിഷ്‌ക്കാരം ആധുനിക ഡിജിറ്റല്‍ സംവിധാനത്തോടുകൂടിയാണ് ചിത്രീകരിക്കുന്നത്.
മൂസ പാലക്കുന്ന് നിര്‍മിക്കുന്ന ഡോക്യുമെന്ററിയുടെ സ്‌ക്രിപ്റ്റ് രചന അബ്ബാസാണ്. ക്യാമറ രാജന്‍ കാരിമൂല, എഡിറ്റിങ് രാജേഷ് മാങ്ങാട്, വിജയരാജ്.
ആര്‍ട്ട് - സുകുമാരന്‍ പള്ളം, ക്രിയേറ്റിങ് സപോര്‍ട്ട് അബ്ബാസ് പാക്യാര, അന്‍സാരി കെ മജീദ്, ലോജസ്റ്റിക്ക് മുനീര്‍ തിരുവക്കോളി.

Related Articles
Next Story
Share it