ഡോക്ടര്‍മാരുടെ സമരം; രോഗികള്‍ വലഞ്ഞു
കാസര്‍കോട്/കാഞ്ഞങ്ങാട്: കോഴിക്കോട് ഫാത്തിമ ആസ്പത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുന്നു. രാവിലെ 6 മണിയോടെ ആരംഭിച്ച സമരം വൈകിട്ട് 6 വരെ തുടരും. ചികിത്സയില്‍ നിന്നും മാറിനിന്നുള്ള ഡോക്ടര്‍മാരുടെ സമരം രോഗികളെ ആശങ്കയിലാക്കി. അടിയന്തിര ചികിത്സ ഒഴികെ മറ്റുള്ള ചികിത്സകളൊന്നും ഡോക്ടര്‍മാരുടെ സമരം മൂലം ഇന്ന് നടക്കില്ല. ജില്ലയിലും ഡോക്ടര്‍മാരുടെ സമരം പൂര്‍ണ്ണമാണ്. കാസര്‍കോട് […]

കാസര്‍കോട്/കാഞ്ഞങ്ങാട്: കോഴിക്കോട് ഫാത്തിമ ആസ്പത്രിയിലെ ഡോക്ടറെ അക്രമിച്ച സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്ത് മെഡിക്കല്‍ സമരം നടത്തുന്നു. രാവിലെ 6 മണിയോടെ ആരംഭിച്ച സമരം വൈകിട്ട് 6 വരെ തുടരും. ചികിത്സയില്‍ നിന്നും മാറിനിന്നുള്ള ഡോക്ടര്‍മാരുടെ സമരം രോഗികളെ ആശങ്കയിലാക്കി. അടിയന്തിര ചികിത്സ ഒഴികെ മറ്റുള്ള ചികിത്സകളൊന്നും ഡോക്ടര്‍മാരുടെ സമരം മൂലം ഇന്ന് നടക്കില്ല. ജില്ലയിലും ഡോക്ടര്‍മാരുടെ സമരം പൂര്‍ണ്ണമാണ്. കാസര്‍കോട് ജനറല്‍ ആസ്പത്രി പരിസരത്ത് ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടന്നു.
ആസ്പത്രി അക്രമങ്ങള്‍ സംബന്ധിച്ച് കോടതികള്‍ നല്‍കിയ നിര്‍ദ്ദേശങ്ങള്‍ സംസ്ഥാനത്ത് പാലിക്കപ്പെടുന്നില്ലെന്നും ഡോക്ടര്‍മാര്‍ക്ക് ഭയംകൂടാതെ ചികിത്സ നടത്താനുള്ള അന്തരീക്ഷം എല്ലായിടത്തും ഉണ്ടാകണമെന്നും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കാസര്‍കോട്ട് നടന്ന പ്രതിഷേധ യോഗം ഐ.എം.എ മുന്‍ സംസ്ഥാന പ്രസിഡണ്ട് ഡോ. ശ്രീകുമാര്‍ വാസുദേവന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ ഡോ.സുരേഷ് ബാബു പി.എം അധ്യക്ഷത വഹിച്ചു. പ്രൊഫ.വി. ഗോപിനാഥന്‍, പ്രൊഫ. ശ്രീനാഥ്, ഐ.ഡി.എ പ്രസിഡണ്ട് ഡോ. അജിതേഷ്, ഡോ. ബി.എസ് റാവു, ഐ.എം.എ ബ്രാഞ്ച് പ്രസിഡണ്ട് ഡോ.ഗണേഷ് മയ്യ, ഡോ. ഭരതന്‍, ഡോ. രാജറാം കെ.കെ, ഡോ. ശ്രീപതി കജംപാടി, ഡോ. കാസിം. ടി, ഡോ. ജനാര്‍ദ്ദന നായിക് സി.എച്ച്, ഐ.എം.എ വനിതാ വിഭാഗം പ്രസിഡണ്ട് ഡോ. രേഖാ റൈ സംസാരിച്ചു. ജില്ലാ കണ്‍വീനര്‍ ഡോ. ബി. നാരായണ നായിക് സ്വാഗതവും സ്റ്റേറ്റ് വര്‍ക്കിംഗ് കമ്മിറ്റി മെമ്പര്‍ ഡോ. ജമാല്‍ അഹ്‌മദ്. എ നന്ദിയും പറഞ്ഞു. ഐ.എം.എ, ഐ.ഡി.എ, കെ.ജി.എം.ഒ.എ അംഗങ്ങളും ആസ്പത്രി ജീവനക്കാരും പാരാമെഡിക്കല്‍ ജീവനക്കാരും സമരത്തില്‍ പങ്കെടുത്തു. കാഞ്ഞങ്ങാട് ഡി.എം.ഒ ഓഫീസിന് മുന്നില്‍ നടന്ന പ്രതിഷേധ പരിപാടി ഐ.എം.എ സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. എം. ബലറാം നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ചന്ദ്രമോഹനന്‍ അധ്യക്ഷത വഹിച്ചു. ഡോ. വിനോദ് പ്രസംഗിച്ചു.
ജില്ലാ ആസ്പത്രിയുടെ പ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചു. ആസ്പത്രിയിലെ സ്‌പെഷ്യല്‍ യൂണിറ്റുകള്‍ ഒന്നും പ്രവര്‍ത്തിക്കുന്നില്ല. അത്യാഹിത വിഭാഗം മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭിക്കുന്നുണ്ട്. ഡോക്ടര്‍മാരായ വിഷ്ണു, നിത്യ, മനു എന്നിവരാണ് അത്യാഹിത വിഭാഗത്തില്‍ സേവനം നടത്തുന്നത്. മുന്‍കൂട്ടി പ്രഖ്യാപിച്ച സമരമായതിനാല്‍ ആസ്പത്രിയിലേക്ക് രോഗികളുടെ വരവ് കുറവാണ്. ഇവിടെ എത്തിയവര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുന്നുണ്ട്.