വാഹനമിടിച്ച് ഗുരുതര പരിക്കേറ്റ പെരുമ്പാമ്പിന് ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം നല്‍കി ഡോക്ടര്‍മാര്‍
കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിന് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. ഇന്നലെ പള്ളിക്കരയിലാണ് പെരുമ്പാമ്പിന് വാഹനം തട്ടി പരിക്കേറ്റത്. പരിക്കുപറ്റിയ വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ നവീന്‍ കുമാര്‍, റെസ്‌ക്യൂവര്‍മാരായ വിജേഷ്, സുനില്‍, സുരേന്ദ്രന്‍ നെജു ചിത്താരി, കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ ഹൊസ്ദുര്‍ഗിലെ മൃഗാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോ: നിതിഷ്, വെറ്ററനറി സര്‍ജന്‍മാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം സമയമെടുത്താണ് മുറിവുകള്‍ വൃത്തിയാക്കി തുന്നിച്ചേര്‍ത്തത്. […]

കാഞ്ഞങ്ങാട്: റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനമിടിച്ച് ഗുരുതര പരുക്കേറ്റ പെരുമ്പാമ്പിന് അടിയന്തിര ശസ്ത്രക്രിയയിലൂടെ പുനര്‍ജന്മം. ഇന്നലെ പള്ളിക്കരയിലാണ് പെരുമ്പാമ്പിന് വാഹനം തട്ടി പരിക്കേറ്റത്. പരിക്കുപറ്റിയ വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ നവീന്‍ കുമാര്‍, റെസ്‌ക്യൂവര്‍മാരായ വിജേഷ്, സുനില്‍, സുരേന്ദ്രന്‍ നെജു ചിത്താരി, കാഞ്ഞങ്ങാട് റെയ്ഞ്ച് ഓഫിസര്‍ ശ്രീജിത്ത് എന്നിവര്‍ സ്ഥലത്തെത്തി പാമ്പിനെ ഹൊസ്ദുര്‍ഗിലെ മൃഗാസ്പത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോ: നിതിഷ്, വെറ്ററനറി സര്‍ജന്‍മാരായ ഡോ. ബിജിന, ഡോ. ആതിര എന്നിവരുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂറോളം സമയമെടുത്താണ് മുറിവുകള്‍ വൃത്തിയാക്കി തുന്നിച്ചേര്‍ത്തത്. പിന്നിട് പാമ്പിനെ വനം വകുപ്പിനു കൈമാറി. പാമ്പിന് 13 കിലോയോളം തൂക്കം വരും.