സംസ്ഥാനത്ത് ഡോക്ടര്‍മാര്‍ വീണ്ടും സമരത്തിലേക്ക്; ബുധനാഴ്ച വഞ്ചനാദിനം

തിരുവനന്തപുരം: സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ബുധനാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡേക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോയതാണ് പ്രതിഷേധത്തിന് കാരണം. വഞ്ചനാദിനവും തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണകുറിപ്പ് നല്‍കുകയും ചെയ്യും. വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവയടക്കമുള്ള അധികജോലികളും ബഹിഷ്‌കരിക്കും. പത്താം […]

തിരുവനന്തപുരം: സര്‍ക്കാര്‍ വഞ്ചിച്ചെന്നാരോപിച്ച് സംസ്ഥാനത്തെ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരത്തിലേക്ക്. ബുധനാഴ്ച സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡേക്ടര്‍മാര്‍ വഞ്ചനാദിനം ആചരിക്കുമെന്ന് കെജിഎംസിടിഎ അറിയിച്ചു. ശമ്പള പരിഷ്‌കരണമടക്കം ഉന്നയിച്ച വിഷയങ്ങളില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പില്‍ നിന്ന് പിന്നാക്കം പോയതാണ് പ്രതിഷേധത്തിന് കാരണം.

വഞ്ചനാദിനവും തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് എല്ലാ ദിവസവും കരിദിനം ആചരിക്കുകയും, രോഗികള്‍ക്കും പൊതുജനങ്ങള്‍ക്കും വിശദീകരണകുറിപ്പ് നല്‍കുകയും ചെയ്യും. വി.ഐ.പി ഡ്യൂട്ടി, പേ വാര്‍ഡ് ഡ്യൂട്ടി, നോണ്‍ കൊവിഡ് -നോണ്‍ എമര്‍ജന്‍സി മീറ്റിംഗുകള്‍ എന്നിവയടക്കമുള്ള അധികജോലികളും ബഹിഷ്‌കരിക്കും.

പത്താം തീയതി സെക്രട്ടേറിയറ്റിനു മുന്നില്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ മെഴുകുതിരി കൊളുത്തി പ്രതിഷേധിക്കും. തുടര്‍ന്നും തീരുമാനം ആയില്ലെങ്കില്‍ മാര്‍ച്ച് 17ന് 24 മണിക്കൂര്‍ ഒ.പിയും എലെക്റ്റീവ് ശസ്ത്രക്രിയകളും അധ്യാപനവും ബഹിഷ്‌കരിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.

Related Articles
Next Story
Share it