ആധുനിക ചികിത്സാ സംവിധാനങ്ങളുമായി ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ രണ്ടാം വര്‍ഷത്തിലേക്ക്
കുമ്പള: ലേസര്‍ ചികിത്സ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായി കുമ്പള ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 45000ത്തോളം പേര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിഞ്ഞതായും കാത്‌ലാബ്, സി.ടി സ്‌കാന്‍ അടക്കമുള്ള സേവനങ്ങള്‍ ഈ വര്‍ഷം ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു. ചെയര്‍മാന്‍ ഡോ. അലി കല്‍മട്ട, മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീര്‍ അലി, ഡോ. ആയിഷത്ത് ശംസീന, ഡോ. തന്‍സിഹ നര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ 2020 ജൂണ്‍ 25നാണ് ആസ്പത്രി പ്രവര്‍ത്തനമാരംഭിച്ചത്. ജനറല്‍ മെഡിസിന്‍, […]

കുമ്പള: ലേസര്‍ ചികിത്സ അടക്കമുള്ള ആധുനിക സംവിധാനങ്ങളുമായി കുമ്പള ഡോക്‌ടേര്‍സ് ഹോസ്പിറ്റല്‍ രണ്ടാം വര്‍ഷത്തിലേക്ക് കടന്നു. ഒരു വര്‍ഷത്തിനുള്ളില്‍ 45000ത്തോളം പേര്‍ക്ക് മെച്ചപ്പെട്ട ചികിത്സ നല്‍കാന്‍ കഴിഞ്ഞതായും കാത്‌ലാബ്, സി.ടി സ്‌കാന്‍ അടക്കമുള്ള സേവനങ്ങള്‍ ഈ വര്‍ഷം ഡിസംബറോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
ചെയര്‍മാന്‍ ഡോ. അലി കല്‍മട്ട, മാനേജിംഗ് ഡയറക്ടര്‍ ഡോ. സഹീര്‍ അലി, ഡോ. ആയിഷത്ത് ശംസീന, ഡോ. തന്‍സിഹ നര്‍ഗീസ് എന്നിവരുടെ നേതൃത്വത്തില്‍ 2020 ജൂണ്‍ 25നാണ് ആസ്പത്രി പ്രവര്‍ത്തനമാരംഭിച്ചത്.
ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി, ഓര്‍ത്തോ പീഡിക്‌സ്, ഫിസിയോ തെറാപ്പി, ലാപ്രോസ്‌കോപ്പി, റേഡിയോളജി, ഇ.എന്‍.ടി, ഡെന്റല്‍, ഒഫ് താല്‍മോളജി വിഭാഗങ്ങള്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ തുടങ്ങിയിരുന്നു.
കാര്‍ഡിയോളജി അടക്കമുള്ള സ്‌പെഷ്യാലിറ്റി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്. ഇവിടെ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് എല്ലാ മാസവും രണ്ടാമത്തെ വ്യാഴാഴ്ച 4 മണി മുതല്‍ 7 മണി വരെ സൗജന്യ കാര്‍ഡിയോളജി കണ്‍സള്‍ട്ടേഷനും നല്‍കിവരുന്നു.
പൈല്‍സ്, ഫിസ്റ്റുല, ഹേമറോയിഡ്‌സ്, വെരിക്കോസ് വെയ്ന്‍ എന്നിവക്കുള്ള ലേസര്‍ സര്‍ജ്ജറി ലഭ്യമാണ്. മികവുറ്റ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗൈനക്കോളജി വിഭാഗത്തില്‍ 1200ലധികം പ്രസവങ്ങള്‍ നടന്നതിന്റെ ആഹ്ലാഗത്തിന്റെ ഭാഗമായി നറുക്കെടുപ്പിലൂടെ 10 കുട്ടികള്‍ക്ക് സ്വര്‍ണനാണയം നല്‍കിയതായി ആസ്പത്രി വൃത്തങ്ങള്‍ അറിയിച്ചു.
മിതമായ നിരക്കില്‍ പ്രസവപാക്കേജുകളും ആസ്പത്രിയുടെ 6.കി.മീ ചുറ്റളവില്‍ വാഹനസൗകര്യം ആവശ്യമുള്ള ഗര്‍ഭിണികള്‍ക്ക് സൗജന്യ സേവനവും നല്‍കിവരുന്നുണ്ട്.
ഒരു വര്‍ഷത്തിനുള്ളില്‍ 500ലധികം ജനറല്‍ സര്‍ജറികളും 150ലധികം കീഹോള്‍ സര്‍ജറികളും 250ലധികം ഓര്‍ത്തോ സര്‍ജറികളും നടത്തിയിട്ടുണ്ട്. ആര്‍ത്രോസ്‌കോപ്പിക്, സ്‌പോര്‍ട്‌സ്, ഇടുപ്പ്, മുട്ട് മാറ്റിവെക്കല്‍ സര്‍ജറികളും ലഭ്യമാണെന്ന് ജനറല്‍ മാനേജര്‍ മിഥുന്‍ പറഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ സൗജന്യ ക്യാമ്പുകളും മരുന്ന് വിതരണവും നടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം എസ്.എസ്.എല്‍.സി പരീക്ഷയില്‍ എ പ്ലസ് നേടിയ 12 വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ഉപഹാരവും ഡിസ്‌കൗണ്ട് കൂപ്പണും നല്‍കിയിട്ടുണ്ട്.