ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്‌ക്കരിച്ച് സമരം നടത്തി

കാസര്‍കോട്: മാവേലിക്കരയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) ഇന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് സമരം നടത്തി. രാവിലെ 10 മുതല്‍ 11 മണി വരെ മറ്റു ഒ.പി. സേവനങ്ങളും നിര്‍ത്തിവച്ച് പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ.പി. ചികിത്സ, കോവിഡ് ചികിത്സ എന്നിവക്ക് മുടക്കമുണ്ടായില്ല. കാസര്‍കോട് ജനറല്‍ […]

കാസര്‍കോട്: മാവേലിക്കരയില്‍ ജോലിക്കിടെ ഡോക്ടറെ മര്‍ദ്ദിച്ച പ്രതിയെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ.) ഇന്ന് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ സ്‌പെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിച്ച് സമരം നടത്തി. രാവിലെ 10 മുതല്‍ 11 മണി വരെ മറ്റു ഒ.പി. സേവനങ്ങളും നിര്‍ത്തിവച്ച് പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചു. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐ.പി. ചികിത്സ, കോവിഡ് ചികിത്സ എന്നിവക്ക് മുടക്കമുണ്ടായില്ല. കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ കെ.ജി.എം.ഒ.എ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നിസാര സംഭവങ്ങളുടെ പേരില്‍ ഡോക്ടര്‍മാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള അക്രമങ്ങള്‍ പതിവായ സാഹചര്യത്തില്‍ നടപടിയുണ്ടാവുന്നില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഡോ. എ.കെ അരുണ്‍ റാം സ്വാഗതം പറഞ്ഞു. ഡോ. എസ്.പി അനൂപ് അധ്യക്ഷത വഹിച്ചു. ജനറല്‍ ആസ്പത്രി സൂപ്രണ്ട് ഡോ. രാജാറാം ഉദ്ഘാടനം ചെയ്തു. ഡോ. നാരായണ നായക്, ഡോ. എം. ജമാലുദ്ദീന്‍, ഡോ. എ.എ അബ്ദുല്‍സത്താര്‍, ഡോ. കൃഷ്ണനായക്, ഡോ. കുഞ്ഞിരാമന്‍, ഡോ. വെങ്കിടഗിരി, ഡോ. പ്രീമ, ഡോ. വാസന്തി, ഡോ. ഷമീമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles
Next Story
Share it