അറബിക് കവിതാ സാഹിത്യത്തില്‍ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി; സ്വലാഹുദ്ദീന്‍ അയ്യൂബിക്ക് ഡോക്ടറേറ്റ്
കണ്ണൂര്‍: അറബിക് കവിതാ സാഹിത്യത്തില്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി. കളനാട്ടെ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയത്. ദേളി സഅദിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം.യുജിസി നെറ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ള സ്വലാഹുദ്ദീന്‍ അയ്യൂബി, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബികിലും ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ കാഞ്ഞങ്ങാട് ഓര്‍ഫനേജ് അറബിക് കോളജില്‍ അധ്യാപകനായിരുന്നു.കളനാട്ടെ […]

കണ്ണൂര്‍: അറബിക് കവിതാ സാഹിത്യത്തില്‍ ജിസിസി രാജ്യങ്ങളിലെ സ്ത്രീകളുടെ സംഭാവന പഠന വിധേയമാക്കി ഡോക്ടറേറ്റ് നേടി കാസര്‍കോട് സ്വദേശി. കളനാട്ടെ സ്വലാഹുദ്ദീന്‍ അയ്യൂബിയാണ് കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി നേടിയത്. ദേളി സഅദിയ്യ അറബിക്ക് കോളേജ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം.
യുജിസി നെറ്റ് യോഗ്യത കരസ്ഥമാക്കിയിട്ടുള്ള സ്വലാഹുദ്ദീന്‍ അയ്യൂബി, കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് അറബികിലും ഹൈദരാബാദ് മൗലാന ആസാദ് നാഷണല്‍ ഉര്‍ദു യൂനിവേഴ്സിറ്റിയില്‍ നിന്ന് ഇസ്ലാമിക് സ്റ്റഡീസിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. നേരത്തെ കാഞ്ഞങ്ങാട് ഓര്‍ഫനേജ് അറബിക് കോളജില്‍ അധ്യാപകനായിരുന്നു.
കളനാട്ടെ പരേതനായ പാലത്തുങ്കര അബ്ദുല്‍ റഹ്മാന് മുസ്ലിയാരുടേയും നഫീസയുടേയും മകനാണ്. സാമൂഹിക, മത രംഗത്ത് സജീവമായ സ്വലാഹുദ്ദീന്‍ അയ്യൂബി എസ്വൈഎസ് ഉദുമ സോണ്‍ സെക്രട്ടറിയാണ്. എസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡണ്ട്, ജില്ലാ ജനറല്‍ സെക്രട്ടറി എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.