മൊഗ്രാല്‍ പാട്ടുകളിലെ മാപ്പിള സംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള ഗവേഷണത്തിന് റംഷീലക്ക് ഡോക്ടറേറ്റ്

കാസര്‍കോട്: പൊയിനാച്ചി സ്വദേശിനി ഫാത്തിമത്ത് റംഷീല ഇനി ഡോ: റംഷീല. 'പ്രാദേശിക സംസ്‌കൃതിയുടെ അടയാളപ്പെടുത്തല്‍-മൊഗ്രാല്‍ പാട്ടുകളിലെ മാപ്പിളസംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനം' എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് വര്‍ഷത്തെ നിതാന്തമായ അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ശേഷമാണ് ഇരുപത്തി ആറാമത്തെ വയസ്സില്‍ തന്നെ പി.എച്ച്.ഡി. എന്ന അപൂര്‍വ്വനേട്ടം കൈവരിക്കുന്നത്. കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ്. കേരള കേന്ദ്രസര്‍വകലാശാല മലയാളം വകുപ്പിലെ ഡോ. എന്‍.അജിത് കുമാര്‍ ആയിരുന്നു ഗൈഡ്.നേരത്തെ കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ യ്ക്ക് നാലാം റാങ്ക് കരസ്ഥമാക്കിയിരുന്ന റംഷീലയുടെ 'ഫോക്‌ലോറും […]

കാസര്‍കോട്: പൊയിനാച്ചി സ്വദേശിനി ഫാത്തിമത്ത് റംഷീല ഇനി ഡോ: റംഷീല. 'പ്രാദേശിക സംസ്‌കൃതിയുടെ അടയാളപ്പെടുത്തല്‍-മൊഗ്രാല്‍ പാട്ടുകളിലെ മാപ്പിളസംസ്‌കാരത്തെ അടിസ്ഥാനമാക്കിയുള്ള വിശകലനം' എന്ന വിഷയത്തെ ആസ്പദമാക്കി മൂന്ന് വര്‍ഷത്തെ നിതാന്തമായ അന്വേഷണങ്ങള്‍ക്കും കണ്ടെത്തലുകള്‍ക്കും ശേഷമാണ് ഇരുപത്തി ആറാമത്തെ വയസ്സില്‍ തന്നെ പി.എച്ച്.ഡി. എന്ന അപൂര്‍വ്വനേട്ടം കൈവരിക്കുന്നത്. കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നാണ് ഡോക്ടറേറ്റ്. കേരള കേന്ദ്രസര്‍വകലാശാല മലയാളം വകുപ്പിലെ ഡോ. എന്‍.അജിത് കുമാര്‍ ആയിരുന്നു ഗൈഡ്.
നേരത്തെ കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് മലയാളം എം.എ യ്ക്ക് നാലാം റാങ്ക് കരസ്ഥമാക്കിയിരുന്ന റംഷീലയുടെ 'ഫോക്‌ലോറും അനുവാദവും: മാപ്പിള രാമായണത്തെ മുന്‍ നിര്‍ത്തിയുള്ള അന്വേഷണം' എന്ന പ്രബന്ധത്തിന് 2020ലെ മികച്ച പി.ജി. ഡിസട്ടേഷനുള്ള മേരി ജൂലിയറ്റ് പുരസ്‌കാരം ലഭിച്ചിരുന്നു. കോളേജ് അധ്യാപന യോഗ്യതയായ എന്‍.ഇ.ടി പരീക്ഷയും പാസ്സായിട്ടുണ്ട് ഈ മിടുക്കി.
പൊയിനാച്ചിയിലെ മുത്തലിബ്-മറിയം ദമ്പതികളുടെ മകളാണ്. മെഡിക്കല്‍ കോഡറായ നീലേശ്വരം ചിറപ്പുറത്തെ സിയാദാണ് ഭര്‍ത്താവ്.

Related Articles
Next Story
Share it