ഉഡുപ്പി: ഉഡുപ്പി ജില്ലാ ആസ്പത്രിയിലെ വനിതാ ഡോക്ടര്‍ രോഗികളെ പരിശോധിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു. ഡോ. ശശികലയാണ് മരണത്തിന് കീഴടങ്ങിയത്.
2022 ഫെബ്രുവരിയില്‍ അവര്‍ വിരമിച്ചെങ്കിലും ഡോക്ടര്‍മാരുടെ കുറവ് കാരണം കരാര്‍ അടിസ്ഥാനത്തില്‍ തുടരുകയായിരുന്നു. വ്യാഴാഴ്ച വൈകിട്ട് രോഗികളെ പരിശോധിക്കുന്നതിനിടെയാണ് ശശികല കുഴഞ്ഞുവീണത്. ജീവനക്കാര്‍ ഉടന്‍ തന്നെ ഐസിയുവിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു.