ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുത്-ജില്ലാ കലക്ടര്‍

കാസര്‍കോട്: വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ലോക പ്രമേഹരോഗ ദിനത്തില്‍ കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി പീഡിയാട്രിക്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ രോഗദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്ക് മുഖ്യപ്രഭാഷണം നടത്തി. […]

കാസര്‍കോട്: വര്‍ധിച്ചു വരുന്ന ജീവിതശൈലി രോഗത്തേയും കോവിഡിനേയും ചെറുക്കാന്‍ വ്യായാമം കൈവിടരുതെന്ന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബു പറഞ്ഞു. ലോക പ്രമേഹരോഗ ദിനത്തില്‍ കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍, ഇന്ത്യന്‍ അക്കാദമി പീഡിയാട്രിക്‌സ് എന്നിവര്‍ സംയുക്തമായി സംഘടിപ്പിച്ച പ്രമേഹ രോഗദിന റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ. സി.എച്ച് ജനാര്‍ദ്ദന നായക്ക് അധ്യക്ഷത വഹിച്ചു. ഐ.എം.എ പ്രസിഡണ്ട് ഡോ. ബി. നാരായണ നായക്ക് മുഖ്യപ്രഭാഷണം നടത്തി. പുതിയ ബസ്സ്റ്റാന്‍ഡില്‍ നിന്നാരംഭിച്ച റാലി ജനറല്‍ ആസ്പത്രി വരെയും തിരികെയും നടന്ന് പുതിയ ബസ്സ്റ്റാന്‍ഡില്‍ സമാപിച്ചു.
റോട്ടറി അസി. ഗവര്‍ണര്‍ ടി.പി യൂസഫ്, കെ. ദിനകര്‍ റൈ, ഡോ. രേഖ റൈ, എം. രൂപശ്രീ, ഹിമജ, ഡോ. നബീസ, ഡോ. എസ്. ജ്യോതി, ഡോ. കാസിം, ഡോ. നൗഫല്‍, കെ. ചന്ദ്രശേഖര, ചന്ദ്രകാന്ത്, സതീഷ് നേതൃത്വം നല്‍കി. ഐ.എ.പി പ്രസിഡണ്ട് ഡോ. ജിതേന്ദ്ര റൈ സ്വാഗതവും അശോകന്‍ കുണിയേരി നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it