നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കരുത്; എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

ചെന്നൈ: നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കുന്ന എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് ഡി.എം.കെ മന്ത്രിമാരോടും എം.എല്‍.എമാരോടും അദ്ദേഹം നിര്‍ദേശിച്ചു. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശം. സഭയില്‍ തന്നെ പുകഴ്ത്തി സംസാരിച്ച് അനാവശ്യമായി സമയം കളയരുത്. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. […]

ചെന്നൈ: നിയമസഭയില്‍ തന്നെ പുകഴ്ത്തി സംസാരിക്കുന്ന എം.എല്‍.എമാര്‍ക്ക് താക്കീത് നല്‍കി മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. നിയമസഭയില്‍ സംസാരിക്കുമ്പോള്‍ തന്നെ പുകഴ്ത്തരുതെന്ന് ഡി.എം.കെ മന്ത്രിമാരോടും എം.എല്‍.എമാരോടും അദ്ദേഹം നിര്‍ദേശിച്ചു. സഭയില്‍ ചോദ്യമുയരുമ്പോഴും ബില്ലുകള്‍ അവതരിപ്പിച്ച് സംസാരിക്കുമ്പോഴും സ്റ്റാലിന്‍ വാഴ്ത്തുകള്‍ വേണ്ടെന്നാണ് നിര്‍ദേശം.

സഭയില്‍ തന്നെ പുകഴ്ത്തി സംസാരിച്ച് അനാവശ്യമായി സമയം കളയരുത്. ഇതൊരു അപേക്ഷയല്ല, ഉത്തരവാണെന്നും നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരേ നടപടിയെടുക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. നിയമസഭാ സമ്മേളനത്തില്‍ എം.എല്‍.എമാര്‍ സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.

കഴിഞ്ഞ ദിവസം ഡി.എം.കെ എം.എല്‍.എ ജി ഇയ്യപ്പന്‍ നിയമസഭയില്‍ മുഖ്യമന്ത്രിയെ പുകഴ്ത്തി സംസാരിച്ചപ്പോള്‍ സ്റ്റാലിന്‍ ഇടപെട്ടിരുന്നു. എം.എല്‍.എമാര്‍ ഉന്നയിക്കുന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചാല്‍ മതിയെന്നും നേതാക്കളെ അനാവശ്യമായി പുകഴ്ത്തി സംസാരിച്ച് സമയം പാഴാക്കരുതെന്നുമാണ് അദ്ദേഹത്തിന്റെ പക്ഷം.

Related Articles
Next Story
Share it