കോണ്‍ഗ്രസിന് സീറ്റ് കുറച്ചുനല്‍കിയത് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ച് ബിജെപി ഭരണം അട്ടിമറിക്കാതിരിക്കാനാണെന്ന് ഡി എം കെ നേതാവ് കനിമൊഴി

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് സീറ്റ് കുറച്ചുനല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി ഡി എം കെ നേതാവ് കനിമൊഴി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എംഎല്‍മാരെ ചാക്കിട്ട് പിടിച്ച് ബി ജെ പി ഭരണം അട്ടിമറിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇങ്ങനെ ചെയ്തതെന്നാണ് കനിമൊഴിയുടെ വിശദീകരണം. കഴിഞ്ഞ തവണ 41 സീറ്റുകള്‍ നല്‍കിയ കോണ്‍ഗ്രസിന് ഇത്തവണ 25 സീറ്റുകള്‍ മാത്രമേ ഡിഎംകെ അനുവദിച്ചുള്ളൂ. ഇക്കാര്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കനിമൊഴിയുടെ വിശദീകരണം. പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ […]

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യകക്ഷിയായ കോണ്‍ഗ്രസിന് സീറ്റ് കുറച്ചുനല്‍കിയതിന്റെ കാരണം വെളിപ്പെടുത്തി ഡി എം കെ നേതാവ് കനിമൊഴി. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം എംഎല്‍മാരെ ചാക്കിട്ട് പിടിച്ച് ബി ജെ പി ഭരണം അട്ടിമറിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ എന്ന നിലയിലാണ് ഇങ്ങനെ ചെയ്തതെന്നാണ് കനിമൊഴിയുടെ വിശദീകരണം.

കഴിഞ്ഞ തവണ 41 സീറ്റുകള്‍ നല്‍കിയ കോണ്‍ഗ്രസിന് ഇത്തവണ 25 സീറ്റുകള്‍ മാത്രമേ ഡിഎംകെ അനുവദിച്ചുള്ളൂ. ഇക്കാര്യം ഉന്നയിച്ച മാധ്യമപ്രവര്‍ത്തകനോടാണ് കനിമൊഴിയുടെ വിശദീകരണം. പല സംസ്ഥാനങ്ങളിലും വിജയിച്ച് അധികാരത്തിലേറിയ സര്‍ക്കാറിനെ ബി ജെ പി ഇല്ലാതാക്കിയത് നിങ്ങള്‍ക്ക് കാണാം. തിരഞ്ഞെടുപ്പിന് ഒരു മാസം മുമ്പ് പുതുച്ചേരിയിലും നമ്മള്‍ ആ കാഴ്ച കണ്ടു. അതിനാല്‍ കൂടുതല്‍ സീറ്റില്‍ ഡി എം കെ സ്ഥാനാര്‍ത്ഥികള്‍ ജയിച്ച് വന്നാലേ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിയുകയുള്ളൂ. അത് മനസ്സിലാക്കിയാണ് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള സഖ്യകക്ഷികള്‍ക്ക് സീറ്റ് കുറച്ച് നല്‍കിയത്. അവര്‍ വ്യക്തമാക്കി.

Related Articles
Next Story
Share it