പൊതുമരാമത്ത് പ്രവൃത്തികളുടെ ഡി.എല്‍.പി. ബോര്‍ഡ് സ്ഥാപിക്കല്‍; ജില്ലാതല ഉദ്ഘാടനം നടത്തി

കാസര്‍കോട്: പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും റോഡ് പ്രവൃത്തിയുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും റോഡ് പരിപാലന കാലാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് പാതയോരങ്ങളില്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി വകുപ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും ഡി.എല്‍.പി. ബോര്‍ഡ് സ്ഥാപിച്ചുതുടങ്ങി. ജില്ലാതല ഉദ്ഘാടനം ഉദുമ-തെക്കില്‍ റോഡില്‍ (ചട്ടഞ്ചാല്‍-കളനാട്) ബോര്‍ഡ് സ്ഥാപിച്ച് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി. നിസാര്‍, ഇ. […]

കാസര്‍കോട്: പൊതുമരാമത്ത് റോഡ് പ്രവൃത്തികള്‍ കൂടുതല്‍ സുതാര്യമാക്കുന്നതിനും റോഡ് പ്രവൃത്തിയുടെ വിവരങ്ങള്‍ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതിനും റോഡ് പരിപാലന കാലാവധി വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോര്‍ഡ് പാതയോരങ്ങളില്‍ സ്ഥാപിക്കാന്‍ പി.ഡബ്ല്യു.ഡി വകുപ്പ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലയിലും ഡി.എല്‍.പി. ബോര്‍ഡ് സ്ഥാപിച്ചുതുടങ്ങി.
ജില്ലാതല ഉദ്ഘാടനം ഉദുമ-തെക്കില്‍ റോഡില്‍ (ചട്ടഞ്ചാല്‍-കളനാട്) ബോര്‍ഡ് സ്ഥാപിച്ച് സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിച്ചു. ചെമ്മനാട് പഞ്ചായത്ത് സുഫൈജ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, ചെമ്മനാട് പഞ്ചായത്ത് മെമ്പര്‍മാരായ ടി.പി. നിസാര്‍, ഇ. മനോജ്കുമാര്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ.പി. വിനോദ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജീവ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഉദുമ-തെക്കില്‍ റോഡ് 2021-ലാണ് പൂര്‍ത്തീകരിച്ചത്. ഇതിന്റെ ബാധ്യത കാലാവധി 3 വര്‍ഷമാണ്. 2024 വരെ ഈ റോഡ് ഏറ്റെടുത്ത കരാറുകാരന്‍ പരിപാലിക്കണം. ഇതിന് ശേഷം മാത്രമേ അദ്ദേഹം കെട്ടിവെച്ച സെക്യൂരിറ്റി തുക തിരിച്ച് നല്‍കൂ. ഡി.എല്‍.പി. കാലാവധി മെക്കാഡം ടാറിങ്ങ് 3 വര്‍ഷവും സാധാരണ ടാറിങ്ങ് ഒരു വര്‍ഷവും കെട്ടിട വിഭാഗത്തിന് 5 വര്‍ഷവുമായി നിജപ്പെടുത്തിയിട്ടുണ്ട്.

Related Articles
Next Story
Share it