ഡി.കെ ശിവകുമാര്‍ ഡല്‍ഹിയില്‍

ബംഗളൂരു: കര്‍ണാടക കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്ക് തിരിച്ചു. തന്നെ അനുകൂലിക്കുന്നവര്‍, അല്ലാത്തവര്‍ എന്ന് എം.എല്‍.എമാരെ ഭിന്നിപ്പിക്കാനില്ലെന്ന് യാത്ര തിരിക്കും മുമ്പ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാല്‍ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡല്‍ഹിക്ക് വരാന്‍ ഹൈക്കമാണ്ട് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്നും ഡി.കെ വ്യക്തമാക്കി.'പിന്നില്‍നിന്ന് കുത്താനില്ല, പാര്‍ട്ടി അമ്മയെപ്പോലെയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. അണികള്‍ ഉണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവര്‍ത്തകര്‍ എന്റെ കൂടെയുണ്ട്. യോഗ്യനെങ്കില്‍ […]

ബംഗളൂരു: കര്‍ണാടക കെ.പി.സി.സി അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ഹൈക്കമാണ്ട് നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡല്‍ഹിക്ക് തിരിച്ചു. തന്നെ അനുകൂലിക്കുന്നവര്‍, അല്ലാത്തവര്‍ എന്ന് എം.എല്‍.എമാരെ ഭിന്നിപ്പിക്കാനില്ലെന്ന് യാത്ര തിരിക്കും മുമ്പ് ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് കണ്ണുണ്ടെങ്കിലും കാഴ്ച ഒന്നാണ്. അതിനാല്‍ എല്ലാവരെയും ഒന്നായി കാണുന്നു. തന്നോട് ഒറ്റയ്ക്ക് ഡല്‍ഹിക്ക് വരാന്‍ ഹൈക്കമാണ്ട് ആവശ്യപ്പെട്ടതുപ്രകാരം പോവുകയാണെന്നും ഡി.കെ വ്യക്തമാക്കി.
'പിന്നില്‍നിന്ന് കുത്താനില്ല, പാര്‍ട്ടി അമ്മയെപ്പോലെയാണ്. പാര്‍ട്ടി ഏല്‍പ്പിച്ച ജോലി കൃത്യമായി ചെയ്തു. അണികള്‍ ഉണ്ടെങ്കിലേ നേതാവുണ്ടാകൂ. പ്രവര്‍ത്തകര്‍ എന്റെ കൂടെയുണ്ട്. യോഗ്യനെങ്കില്‍ പാര്‍ട്ടി അധിക ചുമതലകള്‍ നല്‍കും, ഒന്നിലും ആശങ്കയില്ല, തന്റെ ബി.പി ഇപ്പോള്‍ നോര്‍മലാണെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.
ഇന്ന് ഡല്‍ഹിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ കര്‍ണാടക മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട് നിര്‍ണായകമാണ്. 90ഓളം കോണ്‍ഗ്രസ് എം.എല്‍.എമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോര്‍ട്ട്. ഡി.കെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നല്‍കി അനുനയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം. രണ്ട് വര്‍ഷം താനും പിന്നീടുള്ള മൂന്ന് വര്‍ഷം ഡി.കെ ശിവകുമാറും മുഖ്യമന്ത്രിയാകട്ടെയെന്ന ഫോര്‍മുല സിദ്ധരാമയ്യയും മുന്നോട്ട് വെച്ചിട്ടുണ്ട്. എന്നാല്‍ രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുണ്ടായ ധാരണ പാലിക്കപ്പെട്ടിരുന്നില്ല. ഇതേ രീതിയില്‍ തന്റെ കാര്യത്തിലും അവസാനം ധാരണാലംഘനം ഉണ്ടാകുമോ എന്ന് ശിവകുമാര്‍ സംശയിക്കുന്നുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും കര്‍ണ്ണാടക നിരീക്ഷകരുമായുള്ള ചര്‍ച്ച ഇന്നും തുടരും. കഴിഞ്ഞ ദിവസം ചര്‍ച്ച നടന്നെങ്കിലും ഡി.കെ ശിവകുമാര്‍ എത്താത്തതിനാല്‍ ഇന്നത്തേക്ക് നീട്ടുകയായിരുന്നു. ശിവകുമാറിനെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകാനാണ് ഹൈക്കമാണ്ട് ശ്രമിക്കുന്നത്. ഉപമുഖ്യമന്ത്രി പദം നല്‍കുന്നതിനൊപ്പം കര്‍ണാടക പി.സി.സി അധ്യക്ഷ സ്ഥാനവും ഡി.കെ ശിവകുമാറിന് നല്‍കിയേക്കുമെന്നാണ് വിവരം.
കര്‍ണാടകയില്‍ സത്യപ്രതിജ്ഞ ഈമാസം പതിനെട്ടിന് ശേഷം നടക്കുമെന്നാണ് റിപ്പോര്‍ട്ട്. വ്യാഴാഴ്ച സത്യപ്രതിജ്ഞ നടത്താനായിരുന്നു നേരത്തേയുള്ള തീരുമാനം. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ സമവായത്തിലെത്തിയ ശേഷം തുടര്‍നടപടികള്‍ മതിയെന്ന തീരുമാനത്തിലാണ് ഹൈക്കമാണ്ട് ഇപ്പോള്‍.

Related Articles
Next Story
Share it