ദിവ്യ കുതിര  ചത്തു; ശവസംസ്‌കാര ചടങ്ങില്‍ തടിച്ചുകൂടിയത് നൂറിലേറെ പേര്‍; കര്‍ണാടകയില്‍ ഗ്രാമം അടച്ചു

ബംഗളുരു: കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ നൂറിലേറെ പേര്‍ തടിച്ചുകൂടി. കര്‍ണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. ചടങ്ങിന്റെ സംഘാടകരായ 15 പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു. ഗ്രാമവാസികള്‍ ദൈവതുല്യം ആരാധിച്ചിരുന്ന കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത്. കുതിരയുടെ ശവശരീരവുമായി നടത്തിയ ഘോഷയാത്രയില്‍ മാത്രം നാനൂറ് പേര്‍ പങ്കെടുത്തതായാണ് സൂചന. എന്നാല്‍ ഈ ചടങ്ങുകളൊന്നും ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ല. സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോകളും […]

ബംഗളുരു: കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ നൂറിലേറെ പേര്‍ തടിച്ചുകൂടി. കര്‍ണാടകയിലാണ് സംഭവം. കോവിഡ് മാനദണ്ഡങ്ങളെല്ലാം ലംഘിച്ച് ആളുകള്‍ തടിച്ചുകൂടിയതിനെ തുടര്‍ന്ന് ജില്ലാഭരണാധികാരികള്‍ ഗ്രാമം അടച്ചു. ബെലഗവി ജില്ലയിലെ മരഡിമഥ് ഗ്രാമത്തിലാണ് സംഭവം. ചടങ്ങിന്റെ സംഘാടകരായ 15 പേര്‍ക്കെതിരെ കേസെടുത്തതായും അധികൃതര്‍ അറിയിച്ചു.

ഗ്രാമവാസികള്‍ ദൈവതുല്യം ആരാധിച്ചിരുന്ന കുതിരയാണ് കഴിഞ്ഞ ദിവസം ചത്തത്. കുതിരയുടെ ശവശരീരവുമായി നടത്തിയ ഘോഷയാത്രയില്‍ മാത്രം നാനൂറ് പേര്‍ പങ്കെടുത്തതായാണ് സൂചന. എന്നാല്‍ ഈ ചടങ്ങുകളൊന്നും ആരോഗ്യവകുപ്പ് അധികൃതരെ അറിയിച്ചിരുന്നില്ല. സംസ്‌കാര ചടങ്ങുകളുടെ ഫോട്ടോകളും ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംഭവം ശ്രദ്ധയില്‍ പെട്ട ജില്ലാഭരണകൂടം നടപടി സ്വീകരിക്കുകയായിരുന്നു.

ഇതിന് പിന്നാലെ നാട്ടുകാരില്‍ നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗ്രാമം പൂര്‍ണമായും അടച്ചുപൂട്ടുകയായിരുന്നു. ഗ്രാമത്തിലെ എല്ലാവരേയും ഉടന്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles
Next Story
Share it