ഗവര്‍ണറുടെ അന്ത്യശാസനത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്ന സ്വരം
തിരുവനന്തപുരം: 11 സര്‍വകലാശാലകളിലെ വി.സി.മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത.വി.സി.മാര്‍ക്കെതിരായ ഗവര്‍ണറുടെ അന്ത്യശാസനത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് സതീശനും വി.സി.മാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്ന് ചെന്നിത്തലയും നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി കെ. മുരളീധരനും മുസ്ലിംലീഗ് നേതാക്കളും രംഗത്തെത്തിയതോടെയാണ് യു.ഡി.എഫിലെ ഭിന്നത […]

തിരുവനന്തപുരം: 11 സര്‍വകലാശാലകളിലെ വി.സി.മാരുടെ രാജി ആവശ്യപ്പെട്ട ഗവര്‍ണര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചതിനെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത.
വി.സി.മാര്‍ക്കെതിരായ ഗവര്‍ണറുടെ അന്ത്യശാസനത്തെ അനുകൂലിച്ച് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും രംഗത്തുവന്നിരുന്നു. പിന്‍വാതില്‍ നിയമനങ്ങള്‍ തകൃതിയായി നടത്താന്‍ വേണ്ടി മാത്രമാണ് സ്വന്തക്കാരേയും ഇഷ്ടക്കാരേയും വൈസ് ചാന്‍സലര്‍മാരാക്കിയതെന്ന് സതീശനും വി.സി.മാരുടെ രാജി ഗവര്‍ണര്‍ ആവശ്യപ്പെട്ടത് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണെന്ന് ചെന്നിത്തലയും നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമായി കെ. മുരളീധരനും മുസ്ലിംലീഗ് നേതാക്കളും രംഗത്തെത്തിയതോടെയാണ് യു.ഡി.എഫിലെ ഭിന്നത മറനീങ്ങി പുറത്തുവന്നത്.
ഗവര്‍ണര്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുരളീധരന്‍ ഇന്ന് രാവിലെ സംസാരിച്ചത്. എല്ലാ വി.സി.മാരേയും നിയമിച്ചത് ഈ ഗവര്‍ണര്‍ തന്നെയാണല്ലോ, അന്ന് എന്തിന് ഇത് അംഗീകരിച്ചു-മുരളീധരന്‍ ചോദിച്ചു.
ഗവര്‍ണര്‍ വി.സി.മാരുടെ രാജി ആവശ്യപ്പെട്ടത് എന്ത് അടിസ്ഥാനത്തിലാണ്?. എന്തുകൊണ്ട് ആദ്യം വിശദീകരണം തേടിയില്ല. ഗവര്‍ണര്‍ എടുത്തു ചാടി പ്രവര്‍ത്തിക്കുകയാണ്. ഗവര്‍ണര്‍ രാജാവ് ആണോ? ഈ ഗവര്‍ണറെ അംഗീകരിക്കാനാവില്ല. പാര്‍ട്ടിക്ക് ഇന്ത്യയില്‍ ഒരു നയമേ ഉള്ളൂവെന്നും കെ മുരളീധരന്‍ പറഞ്ഞു. ഗവര്‍ണര്‍ക്കെതിരെ മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു. ഗവര്‍ണ്ണറുടെ എല്ലാ നിലപാടുകളും അംഗീകരിക്കാനാവില്ലെന്നും ഗവര്‍ണറുടെ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുമെന്നും കുഞ്ഞാലിക്കുട്ടി കാസര്‍കോട്ട് പറഞ്ഞു.
ഇന്നലെ മുസ്ലിം ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറും ഗവര്‍ണറുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.