ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ കാവ്യജീവിതത്തിലുമുണ്ട്, എം.ടിയുടെ അനുഗ്രഹാശിസുകള്‍
സാഹിത്യരംഗത്തെ കുലപതിയെന്നും മലയാളത്തിന്റെ സുകൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന എം.ടി വാസുദേവന്‍ നായരുടെ എഴുത്ത് ജീവിതത്തെ കേരളം നോക്കിക്കാണുന്നത് വിസ്മയത്തോടും ആരാധനയോടും കൂടിയാണ്. അസാധാരണപ്രതിഭയായ എം.ടിയുടെ നവതി ആഘോഷം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും സാംസ്‌ക്കാരികലോകം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.എം.ടിയെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ വാങ്ങാനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും എഴുത്തുകാരും സാംസ്‌ക്കാരികപ്രവര്‍ത്തകരും സാഹിത്യകുതുകികളും അടക്കം എല്ലാവിഭാഗങ്ങളും മത്സരിക്കുന്ന സമയത്ത് മലയാളത്തിന്റെ പ്രിയ കവി ദിവാകരന്‍ വിഷ്ണുമംഗലത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. തന്റെ കാവ്യജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും നേടിയ പ്രതിഭാസമ്പന്നനായ കവിയാണ് […]
സാഹിത്യരംഗത്തെ കുലപതിയെന്നും മലയാളത്തിന്റെ സുകൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന എം.ടി വാസുദേവന്‍ നായരുടെ എഴുത്ത് ജീവിതത്തെ കേരളം നോക്കിക്കാണുന്നത് വിസ്മയത്തോടും ആരാധനയോടും കൂടിയാണ്. അസാധാരണപ്രതിഭയായ എം.ടിയുടെ നവതി ആഘോഷം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും സാംസ്‌ക്കാരികലോകം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.എം.ടിയെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ വാങ്ങാനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും എഴുത്തുകാരും സാംസ്‌ക്കാരികപ്രവര്‍ത്തകരും സാഹിത്യകുതുകികളും അടക്കം എല്ലാവിഭാഗങ്ങളും മത്സരിക്കുന്ന സമയത്ത് മലയാളത്തിന്റെ പ്രിയ കവി ദിവാകരന്‍ വിഷ്ണുമംഗലത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. തന്റെ കാവ്യജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും നേടിയ പ്രതിഭാസമ്പന്നനായ കവിയാണ് […]
സാഹിത്യരംഗത്തെ കുലപതിയെന്നും മലയാളത്തിന്റെ സുകൃതമെന്നും വിശേഷിപ്പിക്കപ്പെടുന്ന എം.ടി വാസുദേവന്‍ നായരുടെ എഴുത്ത് ജീവിതത്തെ കേരളം നോക്കിക്കാണുന്നത് വിസ്മയത്തോടും ആരാധനയോടും കൂടിയാണ്. അസാധാരണപ്രതിഭയായ എം.ടിയുടെ നവതി ആഘോഷം മലയാളികള്‍ ഒന്നടങ്കം ഏറ്റെടുക്കുകയും സാംസ്‌ക്കാരികലോകം അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.
എം.ടിയെ കാണാനും അദ്ദേഹത്തിന്റെ അനുഗ്രഹാശിസുകള്‍ വാങ്ങാനും ഉപദേശ-നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും എഴുത്തുകാരും സാംസ്‌ക്കാരികപ്രവര്‍ത്തകരും സാഹിത്യകുതുകികളും അടക്കം എല്ലാവിഭാഗങ്ങളും മത്സരിക്കുന്ന സമയത്ത് മലയാളത്തിന്റെ പ്രിയ കവി ദിവാകരന്‍ വിഷ്ണുമംഗലത്തിനും അഭിമാനിക്കാന്‍ ഏറെയുണ്ട്. തന്റെ കാവ്യജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകളും മറ്റ് അംഗീകാരങ്ങളും നേടിയ പ്രതിഭാസമ്പന്നനായ കവിയാണ് ദിവാകരന്‍ വിഷ്ണുമംഗലം. ജിയോളജി വകുപ്പില്‍ ഉദ്യോഗസ്ഥനായി സേവനമനുഷ്ടിച്ച കാലത്തുണ്ടായ തൊഴില്‍പരമായ തിരക്കുകള്‍ക്കിടയില്‍ പോലും തന്റെ സര്‍ഗാത്മകമായ കഴിവുകള്‍ കവിതക്കായി നീക്കിവെക്കാന്‍ ഈ കവിക്ക് സാധിച്ചിട്ടുണ്ട്. മുഖ്യധാര പ്രസിദ്ധീകരണങ്ങളിലടക്കം നിരവധി കവിതകള്‍ പ്രസിദ്ധീകരിച്ചു.
കാവ്യജീവിതത്തില്‍ ഉയരങ്ങളില്‍ നിന്നും ഉയരങ്ങളിലേക്ക് കുതിക്കുമ്പോഴും വിനയവും ലാളിത്യവും കൈവിടാതെ ഏതൊരാളോടും കവിതയുടെ നിര്‍മലതയോടെ ഇടപെടുന്ന ദിവാകരന്‍ വിഷ്ണുമംഗലം സര്‍വീസില്‍ നിന്ന് വിരമിച്ചതോടെ കവിതകള്‍ എഴുതാനും സാംസ്‌ക്കാരികപരിപാടികളില്‍ പങ്കെടുക്കാനും കൂടുതല്‍ സമയവും സൗകര്യവുമാണ് അദ്ദേഹത്തിനുള്ളത്. മുഖ്യധാരപ്രസിദ്ധീകരണങ്ങളിലടക്കം ഈ കവിയുടെ കവിതകള്‍ ഇപ്പോള്‍ മുമ്പത്തെക്കാള്‍ സജീവമാണ്. ഈ സന്തോഷത്തിനിടയിലും എം.ടി തന്റെ കാവ്യ ജീവിതത്തിലുണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്ന് ദിവാകരന്‍ വിഷ്ണുമംഗലം പറയുന്നു.
മലയാളത്തിന്റെ പ്രിയ കഥാകാരന്‍ എം ടി.വാസുദേവന്‍ നായരില്‍ നിന്ന് രണ്ടു തവണ കവിതക്കുള്ള അവാര്‍ഡ് സ്വീകരിക്കാനുള്ള അവസരം ലഭിച്ചത് ജീവിതത്തിലെ അസുലഭ ഭാഗ്യമായാണ് അദ്ദേഹം കരുതുന്നത്. 34വര്‍ഷങ്ങള്‍ക്കു മുമ്പ് ഇരുപത്തിനാലാം വയസ്സിലായിരുന്നു എ.ടിയില്‍ നിന്ന് ആദ്യമായി അവാര്‍ഡ് സ്വീകരിച്ചത്.
വി.ടി.കുമാരന്‍ സ്മാരക കവിതാ അവാര്‍ഡാണ് ആദ്യമായി ദിവാകരന്‍ വിഷ്ണുമംഗലത്തിന് ലഭിച്ചത്. 1989 ല്‍ വടകരയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്.
ഡി.വിനയചന്ദ്രന്‍, പ്രൊഫ.വി.മധുസൂദനന്‍ നായര്‍, കടത്തനാട്ട് നാരായണന്‍ മാസ്റ്റര്‍ തുടങ്ങിയ പ്രമുഖരുടെ സാന്നിദ്ധ്യത്തിലായിരുന്ന എം.ടിയില്‍ നിന്ന് അവാര്‍ഡ് സ്വീകരിച്ചത്. ഇവിടെ വെച്ച് മലയാളസാഹിത്യത്തിലെ മറ്റൊരു പ്രതിഭാശാലിയായ പുനത്തില്‍ കുഞ്ഞബ്ദുള്ളയെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത് മറ്റൊരുഅമൂല്യമായ അനുഭവമാണെന്നാണ് കവി പറയുന്നത്. അതേ ദിവസം പ്രിയ കവി എന്‍.വി.കൃഷ്ണവാര്യര്‍ അന്തരിച്ച വിവരമറിഞ്ഞ് എം.ടി അടക്കമുള്ളവര്‍ കോഴിക്കോട്ടേക്ക് പോയ രംഗവും ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ മനസില്‍ ഇന്നും തെളിഞ്ഞുനില്‍ക്കുന്നു. 'നിര്‍വ്വചനം' എന്ന ആദ്യ സമാഹാരത്തിന് 1995 ലെ കേരള സാഹിത്യ അക്കാദമിയുടെ 'കനകശ്രീ എന്റോവ്മെന്റ് അവാര്‍ഡ് ' ലഭിച്ചതുമായി ബന്ധപ്പെട്ട അനുഭവങ്ങളും ഈ കവിക്ക് ഏറെ പ്രിയപ്പെട്ടതാണ്. കനകശ്രീ അവാര്‍ഡും എം.ടിയുടെ കൈകളില്‍ നിന്ന് തന്നെയാണ് സ്വീകരിച്ചത്. മലയാള സാഹിത്യത്തെ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെയെല്ലാം സംഗമകേന്ദ്രമായ തുഞ്ചന്‍ പറമ്പില്‍ വെച്ചു നടന്ന കവിയരങ്ങില്‍ പങ്കെടുത്തപ്പോഴും മലയാളസാഹിത്യരംഗത്ത് സമാനതകളില്ലാത്ത ഇതിഹാസമായ എം.ടിയുടെ അനുഗ്രഹാശിസ്സുകള്‍ കവിക്ക് ലഭിച്ചു. എം.ടിക്ക് നവതിയാശംസകള്‍ അര്‍പ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം ദിവാകരന്‍ വിഷ്ണുമംഗലം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത എം.ടിയുമൊത്തുള്ള ഫോട്ടോകള്‍ ഉയര്‍ന്ന അംഗീകാരത്തിന്റെ സാക്ഷ്യപത്രങ്ങളാണ്. 1965ല്‍ മാര്‍ച്ച് 5ന് കാസര്‍കോട് ജില്ലയില്‍ അജാനൂര്‍ ഗ്രാമത്തില്‍ വിഷ്ണുമംഗലത്താണ് ദിവാകരന്‍ വിഷ്ണുമംഗലത്തിന്റെ ജനനം. പുല്ലൂര്‍ ഉദയനഗര്‍ ഹൈസ്‌കൂള്‍, കാഞ്ഞങ്ങാട് നെഹ്റു കോളേജ്, കാസര്‍കോട് ഗവ.കോളേജ് എന്നിവിടങ്ങളില്‍ നിന്നും വിദ്യാഭ്യാസം. ജിയോളജിയില്‍ നിന്നും റാങ്കോടെ എം എസ്.സി.ബിരുദാനന്തര ബിരുദം നേടി. ഭൂശാസ്ത്ര വകുപ്പില്‍ സീനിയര്‍ ജിയോളജിസ്റ്റ് ആയി ഏറെക്കാലം സേവനമനുഷ്ടിച്ചു. നിര്‍വ്വചനം, പാഠാവലി, ജീവന്റെ ബട്ടണ്‍, ധമനികള്‍, രാവോര്‍മ്മ, മുത്തശ്ശി കാത്തിരിക്കുന്നു, കൊയക്കട്ട, ഉറവിടം, അഭിന്നം, വെള്ള ബലൂണ്‍, ശലഭച്ചിറകില്‍ തുടങ്ങി 11 കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
വി.ടി.കുമാരന്‍ സ്മാരക കവിതാ അവാര്‍ഡ്, മഹാകവി കുട്ടമത്ത് അവാര്‍ഡ്, കേരള സാഹിത്യ അക്കാദമിയുടെ കനകശ്രീ എന്റോവ് മെന്റ് അവാര്‍ഡ്, വൈലോപ്പിള്ളി അവാര്‍ഡ്, ഇടശ്ശേരി അവാര്‍ഡ്, അബുദാബി ശക്തി അവാര്‍ഡ്, മഹാകവി പി. ഫൗണ്ടേഷന്റെ താമരത്തോണി പുരസ്‌കാരം, എന്‍.വി.കൃഷ്ണവാരിയര്‍ കവിതാ പുരസ്‌ക്കാരം, വി.വി.കെ.പുരസ്‌കാരം, മൂലൂര്‍ അവാര്‍ഡ്, തിരുനല്ലൂര്‍ പുരസ്‌ക്കാരം വയലാര്‍ കവിതാ പുരസ്‌ക്കാരം, വെണ്മണി അവാര്‍ഡ്, ഏറ്റുമാനൂര്‍ കാവ്യവേദി പുരസ്‌ക്കാരം, പകല്‍ക്കുറി പുരുഷോത്തമന്‍ സ്മാരക കവിതാ പുരസ്‌ക്കാരം, മാധവിക്കുട്ടി പുരസ്‌ക്കാരം തുടങ്ങി കവിതയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു. 2010ല്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗോഹട്ടിയില്‍ നടന്ന ദേശീയ കവി സമ്മേളനത്തില്‍ മലയാള കവിതയെ പ്രതിനിധീകരിച്ചു.
തൊണ്ണൂറുകളിലാരംഭിച്ച സാമ്പത്തികവും സാംസ്‌ക്കാരികവുമായ അധിനിവേശം നമ്മുടെ ജീവിതത്തിലുണ്ടാക്കിയ വലിയ താളപ്പിഴകളെ പുതിയ കവിത പല രീതിയില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ചപ്പോള്‍ അതിനൊപ്പം നിന്നുകൊണ്ട് ശക്തമായി ഈ കവിയും എഴുതിക്കൊണ്ടിരുന്നു.
പണാധിപത്യവും ഉപഭോഗാസക്തിയും നഗരവല്‍ക്കരണവും ജാതി-മത സങ്കുചിത ചിന്തകളുമെല്ലാം സാധാരണ മനുഷ്യരുടെയും പ്രകൃതിയുടെയും അതിജീവന ശ്രമങ്ങളെ അപകടത്തിലാക്കുമ്പോഴുണ്ടാകുന്ന ജീവിത വിഹ്വലതകള്‍ ഉള്ളില്‍ത്തട്ടുംവിധം ആവിഷ്‌ക്കരിക്കുന്ന കവിതകളാല്‍ സമ്പന്നമാണ് കൊയക്കട്ട എന്ന സമാഹാരം. നമ്മെ കൈ പിടിച്ച് നടത്തേണ്ടുന്ന ഓര്‍മകളുടെ നാട്ടു വെളിച്ചങ്ങളെ കവിതയിലേക്ക് പുനരാനയിച്ച് ജീവിതത്തിന്റെ സ്വാഭാവിക താളത്തെ തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങളാണ് ഈ കവിതകളുടെ രാഷ്ട്രിയ ധ്വനിയായി കണ്ടെടുക്കാനാവുക. 40 വര്‍ഷമായി മലയാള കവിതയില്‍ നിരന്തരം സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്നു.
-ടി.കെ പ്രഭാകര കുമാര്‍