വരയില്‍ നിവേദ്യക്ക് ഡബിള്‍

ഉദിനൂര്‍: ഹൈസ്‌ക്കൂള്‍ വിഭാഗം വാട്ടര്‍ കളറിലും പെന്‍സില്‍ ഡ്രോയിംഗിലും ഒന്നാം സ്ഥാനം നേടി പിലിക്കോട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ നിവേദ്യ അജേഷിന് ഇരട്ടനേട്ടം. പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ നിവേദ്യ മൂന്ന് മത്സരങ്ങളിലാണ് പങ്കെടുത്തത്. ഓയില്‍ പെയിന്റില്‍ എ ഗ്രേഡ് നേട്ടം സ്വന്തമാക്കാനായി. പിലിക്കോട്ടെ ഓട്ടോ ഡ്രൈവര്‍ ടി.വി അജേഷിന്റെയും സജിനയുടെയും മകളാണ് നിവേദ്യ.
Next Story