'ഗുരുവായി' യൂട്യൂബ്; കവിതാലാപനത്തില്‍ പ്രിയരഞ്ജന്‍

കാസര്‍കോട്: യൂട്യൂബ് നോക്കി പഠിച്ച് യു.പി വിഭാഗം മലയാളം കവിതാപാരായണത്തില്‍ കാസര്‍കോട് ഗവ. യു.പി സ്‌കൂളിലെ പ്രിയരഞ്ജന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. അയ്യപ്പ പണിക്കരുടെ അഗ്നിപൂജ എന്ന കവിതയാണ് ആലപിച്ചത്. സബ്ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ പ്രിയരഞ്ജനെ പഠിപ്പിക്കാമോ എന്ന അഭ്യര്‍ത്ഥനയുമായി സ്‌കൂള്‍ അധികൃതര്‍ പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയെ സമീപിച്ചിരുന്നു. പ്രിയരഞ്ജന്റെ കവിത കേട്ട് ഈ കുട്ടിക്ക് പ്രത്യേക പരിശീലനത്തിന്റെ ആവശ്യമില്ലെന്നും ഇപ്പോള്‍ തന്നെ നന്നായി ആലപിക്കുന്നുണ്ടല്ലോ എന്നുമായിരുന്നു കാട്ടാക്കട പറഞ്ഞത്. 4 മാസം എടുത്താണ് പ്രിയരഞ്ജന്‍ കവിത പഠിച്ചെടുത്തത്. തെയ്യം കലാകാരന്‍ പ്രകാശന്‍ പണിക്കരുടെയും രഞ്ജിനിയുടെയും മകനാണ് ഈ മിടുക്കന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it