നൊമ്പര വരികള്‍ വരച്ചിട്ട് കവിതയില്‍ ലാസിഫ

ഉദിനൂര്‍: ഹൈസ്‌ക്കൂള്‍ വിഭാഗം മലയാളം കവിതാ രചനയില്‍ പിലിക്കോട് സി.കെ.എന്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ലാസിഫ നസ്‌റിന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി. വാതിലുകളില്ലാത്ത മുറി എന്നതായിരുന്നു വിഷയം. അവള്‍ എന്ന തലക്കെട്ടിലായിരുന്നു ലാസിഫ കവിത എഴുതിയത്. ആരുണ്ടിവള്‍ക്ക്...പറയൂ...മനുഷ്യജന്മങ്ങളെ, നിന്‍ ആര്‍ത്തിക്ക് ഫലമനുഭവിക്കുന്നതാര്-വയനാട് ദുരിതത്തില്‍ ഒറ്റപ്പെട്ടുപോയ സ്ത്രീസമൂഹത്തോട് ചോദിക്കുന്ന നൊമ്പര വരികളാണ് ലാസിഫ വരച്ചിട്ടത്. മനുഷ്യന്‍ പരിസ്ഥിതിയോട് കാണിക്കുന്ന കയ്യേറ്റത്തെ ലാസിഫ അക്ഷരങ്ങളിലൂടെ ചോദ്യം ചെയ്തു. കോസ്റ്റല്‍ പൊലീസ് ഓഫീസര്‍ അബ്ദുല്‍ ലത്തീഫിന്റെയും സക്കീനയുടെയും മകളാണ് ഈ മിടുക്കി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it