Begin typing your search above and press return to search.
അറബിക് കഥാരചനക്ക് പിന്നാലെ പ്രസംഗത്തിലും; ഷദയ്ക്ക് ഇരട്ടനേട്ടം
കാസര്‍കോട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌ക്കൂള്‍ വിഭാഗം അറബിക് കഥാരചനക്ക് പിന്നാലെ അറബിക് പ്രസംഗത്തിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി ഷദ. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ ഷദയുടെ ഇരട്ടനേട്ടം നാടിനും അഭിമാനനിമിഷമായി.
ഇരുമത്സരങ്ങളിലും ഈ മിടുക്കി സംസ്ഥാന കലോത്സവത്തിന് അര്‍ഹത നേടി.
വിദ്യാര്‍ത്ഥിനിയെ സ്‌കൂള്‍ അധികൃതര്‍ അഭിനന്ദിച്ചു. ബെള്ളൂരിലെ ബീരാന്‍ മൊയ്തീന്റെയും ഹാജിറയുടെയും മകളാണ് ഈ വിദ്യാര്‍ത്ഥിനി.
Next Story