ജില്ലാ വനിതാ ഫുട്‌ബോള്‍ ലീഗ്; സോക്കര്‍ ചെറുവത്തൂര്‍ ജേതാക്കള്‍

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യമായി സംഘടിപ്പിച്ച ജില്ലാ വനിതാ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ സോക്കര്‍ ചെറുവത്തൂര്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മനീഷ തടിയന്‍കൊവ്വലിനെയാണ് പരാജയപ്പെടുത്തിയത്. സോക്കര്‍ ചെറുവത്തൂരിന്റെ കൃഷ്ണപ്രിയ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി. ചാമ്പ്യന്‍മാര്‍ക്കുള്ള മെഡലുകളും ട്രോഫികളും തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാലന്‍ വിതരണം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ അസോ. സെക്രട്ടറി റഫീഖ് പി.കെ.എം സ്വാഗതം പറഞ്ഞു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വീരമണി അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ […]

കാസര്‍കോട്: ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ആദ്യമായി സംഘടിപ്പിച്ച ജില്ലാ വനിതാ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ സോക്കര്‍ ചെറുവത്തൂര്‍ ജേതാക്കളായി. ഫൈനല്‍ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് മനീഷ തടിയന്‍കൊവ്വലിനെയാണ് പരാജയപ്പെടുത്തിയത്. സോക്കര്‍ ചെറുവത്തൂരിന്റെ കൃഷ്ണപ്രിയ ഫൈനലിലെ മാന്‍ ഓഫ് ദി മാച്ചായി. ചാമ്പ്യന്‍മാര്‍ക്കുള്ള മെഡലുകളും ട്രോഫികളും തൃക്കരിപ്പൂര്‍ എം.എല്‍.എ രാജഗോപാലന്‍ വിതരണം ചെയ്തു. ജില്ലാ ഫുട്‌ബോള്‍ അസോ. സെക്രട്ടറി റഫീഖ് പി.കെ.എം സ്വാഗതം പറഞ്ഞു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡണ്ട് വീരമണി അധ്യക്ഷത വഹിച്ചു. ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭാരവാഹികളായ ബാലമുരളി, രാജന്‍ എടാട്ടുമല്‍, കെ.എഫ്.എ എക്‌സിക്യൂട്ട് മെമ്പര്‍ സിദ്ദീഖ് ചക്കര, എക്‌സ് എക്‌സിക്യൂട്ടീവ് മെമ്പര്‍മാരായ ബി.പി ഷുഹൈബ്, സൈനുദ്ദീന്‍, യു.സി മുഹമ്മദ് കുഞ്ഞി, കെ.വി ഗോപാലന്‍, ജീന തൃക്കരിപ്പൂര്‍, ഷീബ കാലിക്കടവ്, സുരേഷ് പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി ഷാജി നന്ദി പറഞ്ഞു.

Related Articles
Next Story
Share it