കോവിഡ്-19 വാക്സിനേഷനില്‍ മികച്ച നേട്ടവുമായി ജില്ല; 80 ശതമാനം പേര്‍ ആദ്യ ഡോസ് വാക്‌സിനും 39 ശതമാനം പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു
കാസര്‍കോട്: കോവിഡ്-19 വാക്സിനേഷനില്‍ മികച്ച നേട്ടം കൈവരിച്ച് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇത് വരെയായി 80% പേര്‍ ആദ്യ ഡോസ് വാക്‌സിനും 39% പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. മീഞ്ച, ബളാല്‍, ബെള്ളൂര്‍, കുംബഡാജെ, കുമ്പള, കള്ളാര്‍, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലും 90 ശതമാനത്തിന് മുകളില്‍ പേര്‍ ആദ്യഡോസ് വാക്സിനേഷന്‍ സ്വീകരിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ […]

കാസര്‍കോട്: കോവിഡ്-19 വാക്സിനേഷനില്‍ മികച്ച നേട്ടം കൈവരിച്ച് കാസര്‍കോട് ജില്ല. ജില്ലയില്‍ ഇത് വരെയായി 80% പേര്‍ ആദ്യ ഡോസ് വാക്‌സിനും 39% പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചു കഴിഞ്ഞു. മീഞ്ച, ബളാല്‍, ബെള്ളൂര്‍, കുംബഡാജെ, കുമ്പള, കള്ളാര്‍, വലിയപറമ്പ എന്നീ ഗ്രാമപഞ്ചായത്തുകളിലും കാഞ്ഞങ്ങാട്, കാസര്‍കോട് നഗരസഭകളിലും 90 ശതമാനത്തിന് മുകളില്‍ പേര്‍ ആദ്യഡോസ് വാക്സിനേഷന്‍ സ്വീകരിച്ചു. ജില്ലാ ഭരണകൂടം, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.
ജില്ലാ തലത്തിലും കീഴ്സ്ഥാപനങ്ങളിലും നടത്തിയ കൃത്യമായ പ്രവര്‍ത്തന ആസൂത്രണത്തിന്റെയും നടത്തിപ്പിന്റെയും മികവാണ് ജില്ലയെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാനത്ത് തന്നെ ശ്രദ്ധേയ നേട്ടം കൈവരിക്കാന്‍ സഹായിച്ചത്. ലഭ്യമാകുന്ന വാക്സിന്‍ ജില്ലാ കേന്ദ്രത്തില്‍ നിന്നും കൃത്യമായി, സമയബന്ധിതമായി വിതരണം ചെയ്യാനും സ്ഥാപനങ്ങളില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാനും സാധിച്ചു. വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കേണ്ടുന്ന ജീവനക്കാരുടെ എണ്ണത്തില്‍ വലിയ കുറവ് ജില്ലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അവധി ദിവസങ്ങളില്‍ പോലും വാക്സിനേഷന്‍ക്യാമ്പുകള്‍ സംഘടിപ്പിച്ചു കൊണ്ടാണ് ആരോഗ്യ വകുപ്പ് പ്രശംസനീയമായ നേട്ടത്തിലേക്കെത്തിയത്.
കോളനികള്‍, അഗതി പുനരധിവാസ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ചും ഭിന്ന ശേഷിക്കാര്‍, കിടപ്പു രോഗികള്‍ എന്നിവര്‍ക്ക് താമസ സ്ഥലത്തെത്തിയും വാക്സിന്‍ നല്‍കുന്ന പ്രവര്‍ത്തനം കാര്യക്ഷമമായി നടത്താന്‍ ജില്ലയില്‍ സാധിച്ചു. വാക്സിനേഷന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ലഘു വീഡിയോകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍ തുടങ്ങിയ മാര്‍ഗങ്ങളിലൂടെ നടത്തിയ നിരന്തരമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളും ജനങ്ങള്‍ക്കിടയില്‍ വാക്സിനേഷന് അനുഗുണമായ മാറ്റങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഏറെ സഹായിച്ചിട്ടുണ്ട്.
ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. മുരളീധര നെല്ലൂരായ, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ ഡോ. ജോണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാ തലത്തില്‍ കോവിഡ് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. വളരെ ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വാക്സിനേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ജില്ല.