അവധി ദിനത്തിലും പ്രവര്‍ത്തിച്ച് ജില്ലയിലെ ട്രഷറികള്‍; റേഷന്‍ കടകളും തുറന്നു പ്രവര്‍ത്തിച്ചു

കാസര്‍കോട്: ഓണത്തിന് മുമ്പുള്ള ഞായറാഴ്ചയിലെ അവധി ദിനത്തിലും സക്രിയരായി ജില്ലയിലെ ട്രഷറി ജീവനക്കാര്‍. പെന്‍ഷന്‍, ബോണസ്, ജീവനക്കാരുടെ അഡ്വാന്‍സ്, ബില്ലുകള്‍ തുടങ്ങിയവ വിതരണം ചെയ്തു തീര്‍ക്കുന്നതിനായാണ് ജീവനക്കാര്‍ അവധിയുടെ ആലസ്യം വെടിഞ്ഞു ജോലിക്ക് ഹാജരായത്. അഡ്വാന്‍സ് തുക ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് ഒന്നാം ഓണത്തിന് മുന്‍പായി വിതരണം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജില്ലാ ട്രഷറി ഉള്‍പ്പെടെ ജില്ലയിലെ 8 ട്രഷറികളും ഞായറാഴ്ച പ്രവര്‍ത്തിച്ചു. ബന്ധപ്പെട്ട സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരായതായി അസി.ട്രഷറി ഓഫീസര്‍ ഒ.ടി. ഗഫൂര്‍ പറഞ്ഞു.ഓണം പ്രമാണിച്ച് […]

കാസര്‍കോട്: ഓണത്തിന് മുമ്പുള്ള ഞായറാഴ്ചയിലെ അവധി ദിനത്തിലും സക്രിയരായി ജില്ലയിലെ ട്രഷറി ജീവനക്കാര്‍. പെന്‍ഷന്‍, ബോണസ്, ജീവനക്കാരുടെ അഡ്വാന്‍സ്, ബില്ലുകള്‍ തുടങ്ങിയവ വിതരണം ചെയ്തു തീര്‍ക്കുന്നതിനായാണ് ജീവനക്കാര്‍ അവധിയുടെ ആലസ്യം വെടിഞ്ഞു ജോലിക്ക് ഹാജരായത്. അഡ്വാന്‍സ് തുക ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് ഒന്നാം ഓണത്തിന് മുന്‍പായി വിതരണം ചെയ്യേണ്ടതുണ്ട്. അതിനാല്‍ ജില്ലാ ട്രഷറി ഉള്‍പ്പെടെ ജില്ലയിലെ 8 ട്രഷറികളും ഞായറാഴ്ച പ്രവര്‍ത്തിച്ചു. ബന്ധപ്പെട്ട സെക്ഷനുകളിലെ മുഴുവന്‍ ജീവനക്കാരും ജോലിക്ക് ഹാജരായതായി അസി.ട്രഷറി ഓഫീസര്‍ ഒ.ടി. ഗഫൂര്‍ പറഞ്ഞു.
ഓണം പ്രമാണിച്ച് റേഷന്‍ കടകളും ഞായറാഴ്ച തുറന്നു. കിറ്റുകളുടെ വിതരണം ഉള്‍പ്പെടെ പൂര്‍ത്തീകരിക്കേണ്ടതിനാല്‍ സാധാരണ സമയക്രമം പാലിച്ചാണ് റേഷന്‍ കടകള്‍ പ്രവര്‍ത്തിച്ചത്. ഇതിന് പകരമായി സെപ്റ്റംബര്‍ 19ന് റേഷന്‍ കടകള്‍ക്ക് അവധിയായിരിക്കും.

Related Articles
Next Story
Share it