ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം വനദിനാചരണം നടത്തി
കാസര്‍കോട്: ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര വനദിനം ആചരിച്ചു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും ജില്ലാ ട്രീ കമ്മിറ്റി ശക്തമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പി. ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.പരിസ്ഥിതി സംഘടനയായ സീക്ക് പയ്യന്നൂര്‍ ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ 'വന ദിനത്തിനൊരാമുഖം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.വനമിത്ര പുരസ്‌കാര ജേതാവ് സത്യനാരായണ ബേളേരിക്കും വിവിധ കാവ് സംരക്ഷണ പ്രവര്‍ത്തകര്‍ക്കും […]

കാസര്‍കോട്: ജില്ലാ സോഷ്യല്‍ ഫോറസ്ട്രി വിഭാഗം വിവിധ പരിപാടികളോടെ അന്താരാഷ്ട്ര വനദിനം ആചരിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മരം മുറിക്കുന്ന കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുമെന്നും ജില്ലാ ട്രീ കമ്മിറ്റി ശക്തമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു. പി. ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
പരിസ്ഥിതി സംഘടനയായ സീക്ക് പയ്യന്നൂര്‍ ഡയറക്ടര്‍ ടി.പി. പത്മനാഭന്‍ 'വന ദിനത്തിനൊരാമുഖം' എന്ന വിഷയത്തില്‍ ക്ലാസെടുത്തു.
വനമിത്ര പുരസ്‌കാര ജേതാവ് സത്യനാരായണ ബേളേരിക്കും വിവിധ കാവ് സംരക്ഷണ പ്രവര്‍ത്തകര്‍ക്കും പുരസ്‌കാരങ്ങള്‍ നല്‍കി.
ചടങ്ങിനെത്തിയ അതിഥികളും വിദ്യാര്‍ത്ഥികളും കോളേജ് ക്യാമ്പസില്‍ മുള തൈകള്‍ നട്ട് വനദിനാചരണത്തില്‍ പങ്കാളികളായി.
ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. ബിജു, കാസര്‍കോട് ഗവ.കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എ.എല്‍. അനന്തപത്മനാഭന്‍, നഗരസഭാ കൗണ്‍സിലര്‍ കെ. സവിത, കോളേജ് വൈസ് പ്രിന്‍സിപ്പല്‍ ലിയാഖത്ത് അലി, ബോട്ടണി വിഭാഗം മോധാവി ഡോ. ഇ.ജെ. ജോസ്‌കുട്ടി, സുവോളജി വിഭാഗം മേധാവി ഡോ. പി.വി. മിനി, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ആസിഫ് ഇഖ്ബാല്‍, ബോട്ടണി വിഭാഗം അധ്യാപകന്‍ പി. ബിജു, കാസര്‍കോട് ഫ്‌ളൈയിങ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ വി. രതീശന്‍, സോഷ്യല്‍ ഫോറസ്ട്രി ഹോസ്ദുര്‍ഗ് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ.വി. അരുണേഷ്, കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എ.പി. ശ്രീജിത്ത്, സോഷ്യല്‍ ഫോറസ്ട്രി കാസര്‍കോട് റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ. ഗിരീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ കെ.ഇ. ബിജുമോന്‍, സോഷ്യല്‍ ഫോറസ്ട്രിയിലെ സ്റ്റേഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാര്‍, മറ്റു ജീവനക്കാര്‍, കാസര്‍കോട് ഗവ.കോളേജ് എന്‍.എസ്.എസ് വാളണ്ടിയേഴ്‌സ് തുടങ്ങിയവര്‍ പങ്കെടുത്തു.