ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി; മത്സരങ്ങള്‍ സിന്തറ്റിക്ക് ട്രാക്കില്‍
കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ മത്സരങ്ങള്‍ നടക്കുന്നുവെന്ന പ്രത്യേകതയാണ് മേളയ്ക്കുള്ളത്.അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് ഇവിടെയുള്ളത്. ഈയൊരു ആവേശം കായികതാരങ്ങളില്‍ കാണുന്നുണ്ട്.മേള എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ഉപജില്ലകളില്‍ നിന്നായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ 127 ഇനങ്ങളിലായി 1200 കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.കായികമേളയുടെ ഭാഗമായി ദീപശിഖയ്ക്ക് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വരവേല്‍പ്പ് ലഭിച്ചു.കാലിക്കടവ് മൈതാനത്ത് നിന്നാണ് […]

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കായികമേള തുടങ്ങി. നീലേശ്വരം ഇ.എം.എസ് സ്റ്റേഡിയത്തിലാണ് മേള നടക്കുന്നത്. ജില്ലയിലെ സ്‌കൂള്‍ കായികമേളയുടെ ചരിത്രത്തിലാദ്യമായി സിന്തറ്റിക്ക് ട്രാക്കില്‍ മത്സരങ്ങള്‍ നടക്കുന്നുവെന്ന പ്രത്യേകതയാണ് മേളയ്ക്കുള്ളത്.
അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാണ് ഇവിടെയുള്ളത്. ഈയൊരു ആവേശം കായികതാരങ്ങളില്‍ കാണുന്നുണ്ട്.
മേള എം. രാജഗോപാലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഏഴ് ഉപജില്ലകളില്‍ നിന്നായി യു.പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ 127 ഇനങ്ങളിലായി 1200 കായിക താരങ്ങളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്.
കായികമേളയുടെ ഭാഗമായി ദീപശിഖയ്ക്ക് ഇ.എം.എസ് സ്റ്റേഡിയത്തില്‍ വരവേല്‍പ്പ് ലഭിച്ചു.
കാലിക്കടവ് മൈതാനത്ത് നിന്നാണ് ദീപശിഖ പ്രയാണം തുടങ്ങിയത്.
നീലേശ്വരം രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലീഡര്‍ പവിത്ര മുന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ താരം എം. സുരേഷില്‍ നിന്നും ദീപശിഖ ഏറ്റുവാങ്ങി.
പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് പി.പി. പ്രസന്നകുമാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു.