നൃത്തംവെച്ച് 'മോഹിനി'യും 'നിലാംബരി'യും; കോകിലധ്വനിയില്‍ നാടന്‍ പാട്ടിന്റെ മധുരിമ
കാസര്‍കോട്: കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാലാം നാളിലേക്ക് കടക്കുമ്പോള്‍ മത്സരം കാണാനെത്തുന്നവരുടെ തിരക്കും വര്‍ധിച്ചു. പ്രധാന വേദിയായ മോഹനത്തില്‍ ഇന്ന് രാവിലെ കേരള നടനം മത്സരം ആരംഭിച്ചു. പിന്നീട് വിവിധ വിഭാഗങ്ങളിലെ മോഹിനിയാട്ട മത്സരം നടന്നു. യു.പി വിഭാഗം കുട്ടികളുടെ ഭരതനാട്യം മത്സരത്തോടെയാണ് രണ്ടാം വേദിയായ നീലാംബരി ഉണര്‍ന്നത്. ഇവിടെ ഉച്ചയ്ക്ക് ശേഷം തിരുവാതിര മത്സരം നടന്നു. നാടകപ്രിയ വേദിയില്‍ ഇംഗ്ലീഷ് സ്‌കിറ്റും മൂകാഭിനയവും നാടക […]

കാസര്‍കോട്: കാറഡുക്ക ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടക്കുന്ന റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം നാലാം നാളിലേക്ക് കടക്കുമ്പോള്‍ മത്സരം കാണാനെത്തുന്നവരുടെ തിരക്കും വര്‍ധിച്ചു. പ്രധാന വേദിയായ മോഹനത്തില്‍ ഇന്ന് രാവിലെ കേരള നടനം മത്സരം ആരംഭിച്ചു. പിന്നീട് വിവിധ വിഭാഗങ്ങളിലെ മോഹിനിയാട്ട മത്സരം നടന്നു. യു.പി വിഭാഗം കുട്ടികളുടെ ഭരതനാട്യം മത്സരത്തോടെയാണ് രണ്ടാം വേദിയായ നീലാംബരി ഉണര്‍ന്നത്. ഇവിടെ ഉച്ചയ്ക്ക് ശേഷം തിരുവാതിര മത്സരം നടന്നു. നാടകപ്രിയ വേദിയില്‍ ഇംഗ്ലീഷ് സ്‌കിറ്റും മൂകാഭിനയവും നാടക മത്സരവുമാണ് ഇന്ന് നടന്നത്. കോകിലധ്വനി വേദിയില്‍ നാടന്‍ പാട്ട്, വഞ്ചിപ്പാട്ട് മത്സരങ്ങള്‍ നടന്നു. മറ്റുവേദികളിലായി ഗിറ്റാര്‍, ട്രിപ്പിള്‍ ജാസ്, വൃന്ദവാദ്യം, കഥകളി സംഗീതം, ലളിതഗാനം, ഗാനാലാപനം, സംഘഗാനം, പദ്യം ചൊല്ലല്‍, സംഭാഷണം, പ്രസംഗം, ലളിതഗാനം, ദേശഭക്തിഗാനം, അക്ഷരശ്ലോകം, കാവ്യകേളി മത്സരങ്ങള്‍ നടന്നു. മുഴുവന്‍ വേദികളിലും അനൗണ്‍സ്‌മെന്റ് ഉള്‍പ്പെടെയുള്ളവയ്ക്ക് വനിതകളാണ് നേതൃത്വം നല്‍കിയത്.
ഇന്നലെ ചില വേദികളില്‍ മത്സരങ്ങള്‍ രാത്രി വൈകുംവരെ നീണ്ടു. വൈകിട്ട് അഞ്ച് മണിക്ക് തുടങ്ങേണ്ട ഹയര്‍ സെക്കണ്ടറി മത്സരം വട്ടപ്പാട്ട് മത്സരം നടന്നത് രാത്രി ഏറെ വൈകിയാണ്. പുലര്‍ച്ചെ രണ്ടര മണിയും പിന്നിട്ടാണ് മത്സരത്തിന്റെ ഫലപ്രഖ്യാപനം വന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ചെമനാട് ജമാഅത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ടീമാണ് എ ഗ്രേഡോടെ ഒന്നാംസ്ഥാനം നേടിയത്.
ഇന്നലെ ഒപ്പന, പൂരക്കളി മത്സരങ്ങള്‍ കാണാന്‍ നിരവധി പേരാണ് തടിച്ചുകൂടിയത്. വേദികളില്‍ നിന്നുയര്‍ന്ന കരഘോഷങ്ങള്‍ നാടിനെ ഉത്സവപ്രതീതിയുടെ കൊടുമുടിയിലെത്തിച്ചു.
കലോത്സവം പ്രമാണിച്ച് കാസര്‍കോട്, കുമ്പള, മഞ്ചേശ്വരം ഉപജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധിയാണ്. മേള നാളെ സമാപിക്കാനിരിക്കെ ഇന്നും നാളെയും കാണികളുടെ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.