ജില്ലാ സ്‌കൂള്‍ കലോത്സവം; ആരോഗ്യവകുപ്പ് പരിശോധന നടത്തി

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ചായ്യോം ബസാര്‍, ചായ്യോം, ചോയ്യംങ്കോട് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കലോത്സവ ദിവസങ്ങളിലും ശേഷവും കൃത്യമായി, ശുചിത്വത്തോടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനും കുടിവെള്ളം ഗുണനിലവാര പരിശോധന അടക്കം ചെയ്ത് ശുദ്ധജല വിതരണ സംവിധാനം ഉറപ്പു വരുത്താനും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം, തുടങ്ങിയവ ഉറപ്പു വരുത്താനും സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അലക്ഷ്യമായി വലിച്ചെറിയാതെ പ്ലാസ്റ്റിക് […]

കാഞ്ഞങ്ങാട്: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി ചായ്യോം ബസാര്‍, ചായ്യോം, ചോയ്യംങ്കോട് പ്രദേശങ്ങളില്‍ ആരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സാധനങ്ങള്‍ കൈകാര്യം ചെയ്യുന്ന വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടന്നത്. കലോത്സവ ദിവസങ്ങളിലും ശേഷവും കൃത്യമായി, ശുചിത്വത്തോടെ ഭക്ഷണസാധനങ്ങള്‍ സൂക്ഷിക്കാനും കുടിവെള്ളം ഗുണനിലവാര പരിശോധന അടക്കം ചെയ്ത് ശുദ്ധജല വിതരണ സംവിധാനം ഉറപ്പു വരുത്താനും പരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കാനും വ്യക്തിശുചിത്വം ഭക്ഷണ ശുചിത്വം, തുടങ്ങിയവ ഉറപ്പു വരുത്താനും സ്ഥാപന ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അലക്ഷ്യമായി വലിച്ചെറിയാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൂക്ഷിച്ചു വെക്കാനും നിര്‍ദ്ദേശം നല്‍കി. കരിന്തളം കുടുംബാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം.വി സുരേഷ്ബാബു നേതൃത്വം നല്‍കി. ജെ.എച്ച്.ഐ മാരായ മുരളീധരന്‍, ബാബു, സജേഷ്, രഞ്ജിത്ത് ജെ പി.എച്ച്.എന്‍ മിനിമോള്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

Related Articles
Next Story
Share it