ജില്ലാ സ്‌കൂള്‍ കലോത്സവം: സ്റ്റേജിതര മത്സരങ്ങള്‍ പുരോഗമിക്കുന്നു; വേദികള്‍ നാളെ ഉണരും

കാറഡുക്ക: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി പുരോഗമിക്കുന്നു. ഇന്നും വിവിധങ്ങളായ സ്റ്റേജിതര മത്സരങ്ങളാണ് നടന്നുവരുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറും. നാളെ വൈകിട്ട് നാല് മണിക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. നാട്ടില്‍ വിരുന്നെത്തിയ കലയുടെ കൗമാരമേളയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നാട്ടുകാര്‍. മേള ഒമ്പതിന് സമാപിക്കും.വിവിധ സംഘടനകളുടേയും ക്ലബ്ബുകളുടേയുമൊക്കെ […]

കാറഡുക്ക: ജില്ലാ സ്‌കൂള്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ കാറഡുക്ക ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിവിധ വേദികളിലായി പുരോഗമിക്കുന്നു. ഇന്നും വിവിധങ്ങളായ സ്റ്റേജിതര മത്സരങ്ങളാണ് നടന്നുവരുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം സ്റ്റേജ് മത്സരങ്ങള്‍ അരങ്ങേറും. നാളെ വൈകിട്ട് നാല് മണിക്ക് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കലോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. നാട്ടില്‍ വിരുന്നെത്തിയ കലയുടെ കൗമാരമേളയെ വിജയിപ്പിക്കാനുള്ള ശ്രമങ്ങളിലാണ് നാട്ടുകാര്‍. മേള ഒമ്പതിന് സമാപിക്കും.
വിവിധ സംഘടനകളുടേയും ക്ലബ്ബുകളുടേയുമൊക്കെ നേതൃത്വത്തില്‍ വേദികള്‍ക്കരികിലായി വിവിധ കലാരൂപങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്.

Related Articles
Next Story
Share it