സര്‍ഗവേദികളുണര്‍ന്നു; ഇനി കലയുടെ സഹസ്രദളങ്ങള്‍ വിരിയും

ചായ്യോത്ത്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സര്‍ഗവേദികളുണര്‍ന്നു. പാട്ടിന്റെയും താളത്തിന്റെയും ലയവിന്യാസം തീര്‍ത്ത് 11 വേദികളിലായി 86 ഇനങ്ങളാണ് ഇന്നത്തെ പകലിനെ സമ്പന്നമാക്കുക. നദികളുടെ പേരിട്ട വേദികളില്‍ ഇനിയുള്ള മൂന്ന് രാപകലുകള്‍ ആസ്വാദക മനസുകളില്‍ കലയുടെ സഹസ്രദളങ്ങള്‍ വിരിയും. ആസ്വാദകര്‍ തിങ്ങിക്കൂടുന്ന ഒപ്പനയും മാപ്പിളപ്പാട്ടും വട്ടപ്പാട്ടും അറബന മുട്ടും ദഫും കോല്‍ക്കളിയും മോണോ ആക്ടുമുള്‍പ്പെടെയുള്ള മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.തുളുനാടിനെ തുയിലുണര്‍ത്തിയ സ്വാഗത ഗാനത്തോടെയാണ് […]

ചായ്യോത്ത്: ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ സര്‍ഗവേദികളുണര്‍ന്നു. പാട്ടിന്റെയും താളത്തിന്റെയും ലയവിന്യാസം തീര്‍ത്ത് 11 വേദികളിലായി 86 ഇനങ്ങളാണ് ഇന്നത്തെ പകലിനെ സമ്പന്നമാക്കുക. നദികളുടെ പേരിട്ട വേദികളില്‍ ഇനിയുള്ള മൂന്ന് രാപകലുകള്‍ ആസ്വാദക മനസുകളില്‍ കലയുടെ സഹസ്രദളങ്ങള്‍ വിരിയും. ആസ്വാദകര്‍ തിങ്ങിക്കൂടുന്ന ഒപ്പനയും മാപ്പിളപ്പാട്ടും വട്ടപ്പാട്ടും അറബന മുട്ടും ദഫും കോല്‍ക്കളിയും മോണോ ആക്ടുമുള്‍പ്പെടെയുള്ള മത്സരങ്ങളാണ് ഇന്ന് നടക്കുന്നത്.
മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
തുളുനാടിനെ തുയിലുണര്‍ത്തിയ സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന ചടങ്ങിന് തുടക്കമായത്. തുയിലുണരൂ തുയിലുണരൂ തുളുനാടേ…. മിഴിയിണകള്‍ക്കിന്നു മുതല്‍ ഉത്സവമായ്… എന്ന ഗാനങ്ങള്‍ക്കൊപ്പം സംഗീത ശില്‍പ്പവും അരങ്ങേറി. കേരളനടനം, മോഹിനിയാട്ടം, കുച്ചുപ്പുടി, ഭരതനാട്യം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി, സംഘനൃത്തം, പരിചയമുട്ട് കളി, കഥകളി, ഓട്ടംതുള്ളല്‍ തുടങ്ങിയവയുടെ ചുവടുകള്‍ പാട്ടിനൊപ്പമുണ്ടായിരുന്നു. കവിയും പട്ട്‌ള ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മലയാളം അധ്യാപകനുമായ രാമചന്ദ്രന്‍ വേട്ടറാഡി രചിച്ച വരികള്‍ക്ക് ഈണം പകര്‍ന്നത് ഉണ്ണിവീണാലയമാണ്.
വിദ്യാര്‍ത്ഥികളും അധ്യാപകരും ഉള്‍പ്പെടെ അമ്പതിലേറെ പേരാണ് സ്വാഗതഗാനം ആലപിച്ചത്. സ്വാഗതഗാനത്തിന് പിന്നണിയായി മനോജ് ജോസഫ്, വെസ്റ്റ് എളേരി പഞ്ചായത്ത് മെമ്പര്‍ കൂടിയായ എം.വി ലിജിന, ടി.വി. മുത്തുരാജ്, കെ. ഷിബിന്‍, എം.പി സുധ എന്നിവരുടെ നേതൃത്വത്തില്‍ മികവാര്‍ന്ന കോറിയോഗ്രഫിയും അണിയിച്ചൊരുക്കി.

Related Articles
Next Story
Share it