ജില്ലാ രജിസ്ട്രാര്‍ ഓഫീസര്‍ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ഓഫീസര്‍ ടി.ഇ. മുഹമ്മദ് അഷ്‌റഫി (53)നെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. 19നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഹോട്ടല്‍ വിടുമെന്നറിയിച്ചിരുന്നു. ഇന്ന് രാവിലെ അഷ്‌റഫിനെ കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ റൂം നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ മരണപ്പെട്ടതായി അറിഞ്ഞു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് എത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് […]

കാസര്‍കോട്: ജില്ലാ രജിസ്ട്രാര്‍ ഓഫീസര്‍ ടി.ഇ. മുഹമ്മദ് അഷ്‌റഫി (53)നെ ഹോട്ടല്‍ മുറിയില്‍ കുഴഞ്ഞുവീണുമരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം കോട്ടയ്ക്കല്‍ സ്വദേശിയാണ്. കാസര്‍കോട് നുള്ളിപ്പാടിയിലെ ഹൈവേ കാസില്‍ ഹോട്ടലില്‍ താമസിച്ചുവരികയായിരുന്നു. 19നാണ് ഹോട്ടലില്‍ മുറിയെടുത്തത്. ഇന്ന് രാവിലെ ഹോട്ടല്‍ വിടുമെന്നറിയിച്ചിരുന്നു. ഇന്ന് രാവിലെ അഷ്‌റഫിനെ കാണാത്തതിനെ തുടര്‍ന്ന് ഹോട്ടല്‍ അധികൃതര്‍ റൂം നോക്കിയപ്പോഴാണ് കുഴഞ്ഞുവീണ നിലയില്‍ കണ്ടത്. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും പരിശോധനയില്‍ മരണപ്പെട്ടതായി അറിഞ്ഞു. വിവരമറിഞ്ഞ് കാസര്‍കോട് പൊലീസ് എത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആസ്പത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Related Articles
Next Story
Share it