ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി ജില്ലാ പൊലീസിന്റെ ക്രിക്കറ്റ് മത്സരം

കാസര്‍കോട്: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാസര്‍കോട് ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ. പ്രശാന്ത്, വനിതാ എസ്.ഐ. കെ. അജിത സംസാരിച്ചു. ഫൈനല്‍ മത്സരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ 26ന് പാറക്കട്ട എ.ആര്‍. ക്യാമ്പില്‍ നടക്കും. 26 […]

കാസര്‍കോട്: ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി കാസര്‍കോട് ജില്ലാ പൊലീസ് സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിന് തുടക്കമായി. നഗരസഭ ചെയര്‍മാന്‍ അഡ്വ. വി.എം. മുനീര്‍ ഉദ്ഘാടനം ചെയ്തു.
കാസര്‍കോട് ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് സി.ഐ. പി. അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. കാസര്‍കോട് സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പി.കെ. സുധാകരന്‍, വിദ്യാനഗര്‍ എസ്.ഐ. പ്രശാന്ത്, വനിതാ എസ്.ഐ. കെ. അജിത സംസാരിച്ചു.
ഫൈനല്‍ മത്സരം അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധദിനമായ 26ന് പാറക്കട്ട എ.ആര്‍. ക്യാമ്പില്‍ നടക്കും. 26 ടീമുകള്‍ ഏറ്റുമുട്ടും.

Related Articles
Next Story
Share it