ബേഡകം പൊലീസ് സ്റ്റേഷന് ഇനി ഉദ്യാനഭംഗി: ഉദ്യാനത്തിന്റെയും പച്ചക്കറി കൃഷിയുടെയും ഉദ്ഘാടനം ജില്ലാ പോലീസ് മേധാവി നിര്‍വ്വഹിച്ചു

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ സ്റ്റേഷന്‍ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ് കൂട്ടിയിട്ട വണ്ടികള്‍ കാണാന്‍ പറ്റില്ല. പകരം കണ്ണിന് ആസ്വാദ്യകരമായ പച്ചപ്പും ഉദ്യാനവും പച്ചക്കറി തോട്ടവും. സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത് പൊലീസുകാര്‍ തന്നെയാണ്. കാട് പിടിച്ചു കിടന്ന സ്ഥലങ്ങള്‍ വെട്ടി വൃത്തിയാക്കി പൊട്ടിപ്പൊളിഞ്ഞ തൊണ്ടിമുതലുകളായ വാഹനങ്ങള്‍ വേറൊരു ഭാഗത്തേക്ക് ഒതുക്കിയിട്ടാണ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത്. ബേഡഡുക്ക പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് സുഭിക്ഷ കേരളം […]

ബേഡകം: ബേഡകം പൊലീസ് സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് ഇനി മുതല്‍ സ്റ്റേഷന്‍ പരിസരത്ത് പൊട്ടിപ്പൊളിഞ്ഞ് കൂട്ടിയിട്ട വണ്ടികള്‍ കാണാന്‍ പറ്റില്ല. പകരം കണ്ണിന് ആസ്വാദ്യകരമായ പച്ചപ്പും ഉദ്യാനവും പച്ചക്കറി തോട്ടവും.
സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത് പൊലീസുകാര്‍ തന്നെയാണ്. കാട് പിടിച്ചു കിടന്ന സ്ഥലങ്ങള്‍ വെട്ടി വൃത്തിയാക്കി പൊട്ടിപ്പൊളിഞ്ഞ തൊണ്ടിമുതലുകളായ വാഹനങ്ങള്‍ വേറൊരു ഭാഗത്തേക്ക് ഒതുക്കിയിട്ടാണ് സ്റ്റേഷന്‍ കോമ്പൗണ്ടില്‍ മനോഹരമായ ഉദ്യാനവും പച്ചക്കറി തോട്ടവും ഒരുക്കിയത്.

ബേഡഡുക്ക പഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും സഹകരണത്തോടെയാണ് സുഭിക്ഷ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പൊലീസ് മെസ്സിലേക്ക് ആവശ്യമായ പച്ചക്കറി ഉല്‍പാദിക്കുന്നത്. പൊലീസുകാര്‍ തന്നെ സ്വന്തമായി അധ്വാനിച്ചാണ് സ്റ്റേഷന്‍ കോമ്പൗണ്ട് നല്ലൊരു ഉദ്യാനമാക്കി മാറ്റിയത്.

പദ്ധതി ഉദ്ഘാടനം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ നിര്‍വ്വഹിച്ചു. ബേഡഡുക്ക പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. സി. രാമചന്ദ്രന്‍ അധ്യക്ഷതവഹിച്ചു. വാര്‍ഡ് മെമ്പര്‍ മാധവന്‍, ബേഡഡുക്ക കൃഷി ഓഫീസര്‍ പ്രവീണ്‍, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫ്, സാമൂഹ്യ സന്നദ്ധ സംഘടന പ്രതിനിധികള്‍ പങ്കെടുത്തു. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ടി. ഉത്തംദാസ് സ്വാഗതവും പൊലീസ് അസോസിയേഷന്‍ ജില്ലാ കമ്മറ്റിയംഗം ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

സ്റ്റേഷന്‍ കോമ്പൗണ്ട് പൊതുജന സൗഹൃദമാക്കാനും ആകര്‍ഷണമാക്കാനും പ്രവര്‍ത്തിച്ച ബേഡകം സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉത്തംദാസിന്റെ നേതൃത്വത്തിലുള്ള മുഴുവന്‍ പൊലീസുദ്യോഗസ്ഥരുടെയും ആത്മാര്‍ത്ഥതയെ ജില്ലാ പൊലീസ് മേധാവി അഭിനന്ദിച്ചു. ജില്ലാ പൊലീസ് മേധാവിയും പഞ്ചായത്ത് പ്രസിഡണ്ടും സ്റ്റേഷന്‍ കോമ്പൗണ്ടില്‍ ഫല വൃക്ഷത്തൈകള്‍ നട്ടു.

Related Articles
Next Story
Share it