ഐക്യരാഷ്ട്രസഭയുടെ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍

കാസര്‍കോട്: മരുഭൂവല്‍കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ക്ഷണം. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുന:സ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങള്‍ തുടക്കമിട്ട ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനീഷ്യേറ്റീവും തായ്‌ലന്‍ഡിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി ഈ മാസം 22 മുതല്‍ 26 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടത്തുന്ന അഞ്ച് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കാനാണ് ബേബി […]

കാസര്‍കോട്: മരുഭൂവല്‍കരണം ചെറുക്കുന്നതിനുള്ള ഐക്യരാഷ്ട്രസഭയുടെ ശില്‍പശാലയില്‍ പങ്കെടുക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന് ക്ഷണം. 2040 ആകുന്നതോടെ ലോകത്ത് ഏതെങ്കിലും വിധത്തില്‍ നാശം സംഭവിച്ച ആവാസ വ്യവസ്ഥകളുടേയും ഭൂമിയുടേയും പകുതിയും പുന:സ്ഥാപിക്കാനും സംരക്ഷിക്കാനും ലക്ഷ്യം വെച്ച് ജി 20 രാജ്യങ്ങള്‍ തുടക്കമിട്ട ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനീഷ്യേറ്റീവും തായ്‌ലന്‍ഡിലെ ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും സംയുക്തമായി ഈ മാസം 22 മുതല്‍ 26 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കില്‍ നടത്തുന്ന അഞ്ച് ദിവസത്തെ ശില്‍പശാലയില്‍ പങ്കെടുക്കാനാണ് ബേബി ബാലകൃഷ്ണന് ക്ഷണം ലഭിച്ചത്. ജില്ലയ്ക്ക് ഔദ്യോഗിക വൃക്ഷവും പൂവും പക്ഷിയും മൃഗവും പ്രഖ്യാപിച്ച് അവയുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പദ്ധതി ആവിഷ്‌കരിച്ച രാജ്യത്തെ ആദ്യ ജില്ല എന്ന നിലയില്‍ കാസര്‍കോട് ശ്രദ്ധ നേടിയിരുന്നു. ദുരന്ത നിവാരണ വകുപ്പുമായി സഹകരിച്ച് സ്‌കൂളുകളില്‍ നടത്തിയ സുരക്ഷ ഓഡിറ്റ്, കാര്‍ഷിക, മഴവെള്ള സംരക്ഷണ പദ്ധതികള്‍ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ഇടപെടലുകള്‍ കണക്കിലെടുത്താണ് ഈ അവസരം.

Related Articles
Next Story
Share it