ചന്ദ്രഗിരി സ്‌കൂളില്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്

കാസര്‍കോട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് കളമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍. സയന്‍സ് ലാബ് നിര്‍മാണം, ചുറ്റുമതില്‍ പുനര്‍ നിര്‍മാണം, സോളാര്‍ പാനല്‍ തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് ജില്ലാ പഞ്ചായത്ത് സ്‌കൂളിന് കൈത്താങ്ങാവുന്നത്. നൂറുശതമാനം വിജയവും പുതിയ ഹയര്‍സെക്കണ്ടറി ബാച്ചുകളും ഹൈസ്‌കൂള്‍-യു.പി. ഡിവിഷനുകളുമായി പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തുകയാണ് ചന്ദ്രഗിരി സ്‌കൂള്‍. സ്‌കൂളില്‍ പുതുതായി അനുവദിച്ച സയന്‍സ് ബാച്ചിന് ലാബ് നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രൊജക്ട് അനുവദിച്ചു. ലാബ് നിര്‍മ്മാണവും ഉപകരണങ്ങള്‍, മറ്റ് അനുബന്ധ […]

കാസര്‍കോട്: ചന്ദ്രഗിരി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ സമഗ്ര വികസനത്തിന് കളമൊരുക്കി ജില്ലാ പഞ്ചായത്തിന്റെ വിവിധ പദ്ധതികള്‍. സയന്‍സ് ലാബ് നിര്‍മാണം, ചുറ്റുമതില്‍ പുനര്‍ നിര്‍മാണം, സോളാര്‍ പാനല്‍ തുടങ്ങി നിരവധി പദ്ധതികളിലൂടെയാണ് ജില്ലാ പഞ്ചായത്ത് സ്‌കൂളിന് കൈത്താങ്ങാവുന്നത്. നൂറുശതമാനം വിജയവും പുതിയ ഹയര്‍സെക്കണ്ടറി ബാച്ചുകളും ഹൈസ്‌കൂള്‍-യു.പി. ഡിവിഷനുകളുമായി പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തുകയാണ് ചന്ദ്രഗിരി സ്‌കൂള്‍. സ്‌കൂളില്‍ പുതുതായി അനുവദിച്ച സയന്‍സ് ബാച്ചിന് ലാബ് നിര്‍മ്മിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രൊജക്ട് അനുവദിച്ചു. ലാബ് നിര്‍മ്മാണവും ഉപകരണങ്ങള്‍, മറ്റ് അനുബന്ധ സാധനങ്ങള്‍ എന്നിവ വാങ്ങുന്നതിനുമായുള്ള പ്രൊജക്ടിനാണ് ജില്ലാപഞ്ചായത്തിന്റെ അനുമതി. കൂടുതല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി നിലവിലുള്ള കമ്പ്യൂട്ടര്‍ ലാബ് നവീകരിച്ച് കമ്പ്യൂട്ടര്‍-മാത്തമാറ്റിക്‌സ് ലാബ് ആയി ഉയര്‍ത്തും. 5 മുറികളിലായി സയന്‍സ്- ജിയോളജി ലാബ് ക്രമീകരിക്കും. പദ്ധതിയുടെ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. പി.ടി.എ., പ്രധാനാധ്യാപകര്‍ എന്നിവരുമായി ആവശ്യങ്ങള്‍ ചോദിച്ചറിഞ്ഞു. മഴയില്‍ തകര്‍ന്ന് വീണ ചുറ്റുമതില്‍ പുനര്‍നിര്‍മ്മിക്കാന്‍ ചന്ദ്രഗിരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ജില്ലാപഞ്ചായത്തിന്റെ സഹായം അനുവദിച്ചു. അതേസമയം സ്‌കൂളുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ച് വൈദ്യുതചാര്‍ജ് ഒഴിവാക്കാനുള്ള ജില്ലാപഞ്ചായത്തിന്റെ പദ്ധതി വന്‍ വിജയമാവുന്നു. കെ.എസ്.ഇ.ബി. യുടെ വൈദ്യുതി ബില്ലുകള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ ആരംഭിച്ചപ്പോള്‍ സ്‌കൂളുകളിലെ വൈദ്യുതി ചാര്‍ജ് പലമടങ്ങ് വര്‍ധിക്കുകയുണ്ടായി. ലക്ഷക്കണക്കിന് രൂപ പി.ടി.എക്ക് ഈ ഇനത്തില്‍ ഓരോവര്‍ഷവും കണ്ടെത്തേണ്ടി വന്നത് സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് താങ്ങാന്‍ കഴിയില്ല എന്ന അവസ്ഥ ജില്ലാ പഞ്ചായത്ത് അധികൃതരെ ബോധ്യപ്പെടുത്തിയപ്പോഴാണ് സ്ഥിരമായ ഒരു പരിഹാരം എന്ന സ്ഥിതിക്ക് സോളാര്‍ പാനല്‍ വെക്കുവാനുള്ള പദ്ധതി അനുവദിച്ചത്. 20 കെ.ഡബ്ല്യു.പി. ശേഷിയുള്ള പ്ലാന്റ് 2019 ആഗസ്തിലാണ് സ്‌കൂളില്‍ സ്ഥാപിച്ചത്. സോളാര്‍ പാനല്‍ സ്ഥാപിച്ചശേഷം വൈദ്യുതി ബില്ലുകള്‍ ഒഴിവായി കിട്ടുകയും കൂടാതെ മിച്ച വൈദ്യുതിക്ക് കെ.എസ്.ഇ. ബിയില്‍ നിന്നും പണം ലഭിക്കുകയും ചെയ്യുന്നു. ഇതിന്റെ ആദ്യ ഗഡു 65,000 രൂപ സ്‌കൂളിനുവേണ്ടി പ്രധാനാധ്യാപകന്‍ മുഹമ്മദ് അലി ഏറ്റുവാങ്ങി.

Related Articles
Next Story
Share it