കാസർകോട്: കൃത്യമായ ഇടവേളകളിൽ സന്നദ്ധ രക്തദാനത്തിന് എത്തുന്ന ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരിന്റെ സേവന മനസ്കത പ്രശംസിക്കപ്പെടുന്നു. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തി ഡെപ്യൂട്ടി സൂപ്രണ്ടിൻ്റെ സാന്നിധ്യത്തിൽ തൻ്റെ പതിനാലാമത് രക്തദാനം പൂർത്തിയാക്കിയിരിക്കുകയാണ് ഈ യുവ നേതാവ്. കൂടെ സന്തത സഹചാരികളായ അസ്ലം ടി ഡി, നിയാസ് സി കെ എന്നിവരും രക്തദാനം നടത്തി. ബ്ലഡ് ഡോണേർസ് കേരളയുടെ ഓരം ചേർന്ന് എന്നും രക്തദാനത്തിനായി യുവാക്കളെ എത്തിക്കുന്നതിനും ഷാനവാസ് പ്രത്യേകം ശ്രദ്ധ പതിപ്പിക്കാറുണ്ട്..
പ്രവർത്തന ശൈലിയിൽ രാഷ്ട്രീയാതിപ്രസരമില്ലാതെ എല്ലാവരെയും ചേർത്തു പിടിച്ചും സാമൂഹിക-ജീവകാരുണ്യ പ്രവർത്തനങ്ങൾ സജീവമായും വ്യത്യസ്തമായ ഒരു ശൈലിയാണ് ഷാനവാസ് പാദൂർ പിന്തുടരുന്നത്.
ജില്ലയിലെ കോൺഗ്രസ്സ് രാഷ്ട്രീയത്തിലെ തല മുതിർന്ന നേതാവായിരുന്ന പാദൂർ കുഞ്ഞാമു ഹാജിയുടെ മകൻ തൻ്റെ പിതാവിൻ്റെ പാത പിന്തുടർന്നാണ് പൊതുപ്രവർത്തനം നയിക്കുന്നത്.
രക്തദാനത്തിന് ബ്ലഡ് ഡോണേർസ് കേരള ജില്ലാ പ്രസിഡണ്ട് നൗഷാദ് കണ്ണമ്പള്ളി നേതൃത്വം നൽകി.