ജില്ലാ പഞ്ചായത്ത്: പെരിയയില്‍ ശാസിയ ലീഗ് സ്ഥാനാര്‍ത്ഥി; ബി.ജെ.പി. രണ്ടിടത്ത് സ്ഥാനാര്‍ത്ഥികളെ മാറ്റി

കാസര്‍കോട്: പെരിയ ഡിവിഷനില്‍ കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. ചെമനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാസിയ സി.എമ്മിനെയാണ് പെരിയയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മറ്റു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരിയയിലേത് മാത്രം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇവിടെ രണ്ട് പേര് പരിഗണനക്ക് വന്നതിനാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നലെത്തേക്ക് മാറ്റിയത്. എം.ബി.എ., എംകോം ബിരുദധാരിയാണ് ശാസിയ. ഇവിടെ ബി.എച്ച്. ഫാത്തിമത്ത് ഷംനയാണ് സി.പി.എം. സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ […]

കാസര്‍കോട്: പെരിയ ഡിവിഷനില്‍ കൂടി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതോടെ ജില്ലാ പഞ്ചായത്തിലേക്കുള്ള മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ണ്ണമായി. ചെമനാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിരുന്ന ശാസിയ സി.എമ്മിനെയാണ് പെരിയയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. ചൊവ്വാഴ്ച വൈകിട്ട് മറ്റു ഡിവിഷനുകളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പെരിയയിലേത് മാത്രം മാറ്റിവെച്ചിരിക്കുകയായിരുന്നു. ഇവിടെ രണ്ട് പേര് പരിഗണനക്ക് വന്നതിനാലാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നലെത്തേക്ക് മാറ്റിയത്. എം.ബി.എ., എംകോം ബിരുദധാരിയാണ് ശാസിയ. ഇവിടെ ബി.എച്ച്. ഫാത്തിമത്ത് ഷംനയാണ് സി.പി.എം. സ്ഥാനാര്‍ത്ഥി. കഴിഞ്ഞ തവണ സി.പി.എം. നേതാവ് വി.പി.പി. മുസ്തഫ വിജയിച്ച ഈ വാര്‍ഡില്‍ ഇത്തവണ പോരാട്ടം പൊടിപാറും. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ട കല്യോട്ട് പ്രദേശം ഉള്‍പ്പെടുന്ന ഡിവിഷനാണിത്. മഹിളാ മോര്‍ച്ച പുല്ലൂര്‍ പെരിയ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് കെ.ടി. ഗീതയാണ് ഇവിടെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി. അതിനിടെ ബി.ജെ.പി. ജില്ലാ പഞ്ചായത്തിലെ സിവില്‍ സ്റ്റേഷന്‍, ചിറ്റാരിക്കല്‍ ഡിവിഷനുകളിലേക്ക് പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥികളെ ഒരു ദിവസം കൊണ്ട് മാറ്റി. സിവില്‍ സ്റ്റേഷന്‍ ഡിവിഷനില്‍ മഹിളാ മോര്‍ച്ചാ കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പുഷ്പലതയും ചിറ്റാരിക്കാല്‍ ഡിവിഷനില്‍ ബി.ഡി.ജെ.എസ്. ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ കപ്പനക്കലുമാണ് പുതിയ സ്ഥാനാര്‍ത്ഥികള്‍. നേരത്തെ പുറത്തിറക്കിയ പട്ടികയില്‍ ചിറ്റാരിക്കലില്‍ ബി.ജെ.പി. തൃക്കരിപ്പൂര്‍ മണ്ഡലം സെക്രട്ടറി എന്‍.കെ. ബാബുവിന്റെയും സിവില്‍ സ്റ്റേഷനില്‍ മഹിളാ മോര്‍ച്ചാ ജില്ലാ കമ്മിറ്റിയംഗം പുഷ്പലത എസ്. ആള്‍വയുടെ പേരാണ് ഉണ്ടായിരുന്നത്.

Related Articles
Next Story
Share it