ജില്ലാ പഞ്ചായത്ത് റൈസിംഗ് കാസര്‍കോട് ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സെപ്റ്റംബര്‍ 11 ന് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം റെയ്‌സിങ് കാസര്‍കോട് ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന്റെ ലോഗോ തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വെല്‍ഫയര്‍ സ്റ്റാന്‍ഡിങ് […]

കാസര്‍കോട്: ജില്ലാ പഞ്ചായത്ത് സെപ്റ്റംബര്‍ 11 ന് സംഘടിപ്പിക്കുന്ന നിക്ഷേപ സംഗമം റെയ്‌സിങ് കാസര്‍കോട് ഇന്‍വെസ്റ്റേഴ്‌സ് മീറ്റിന്റെ ലോഗോ തുറമുഖം പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ജില്ലാ കലക്ടര്‍ക്ക് കൈമാറി പ്രകാശനം ചെയ്തു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കലക്ടര്‍ കെ.ഇമ്പശേഖര്‍, സബ് കലക്ടര്‍ സൂഫിയാന്‍ അഹമ്മദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍, വെല്‍ഫയര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ സി.ജെ. സജിത്ത് (ജില്ലാ പഞ്ചായത്ത് മെമ്പര്‍), ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.കെ. സജീവ്, ഐ.സി ജനറല്‍ മാനേജര്‍ കെ. സജിത്കുമാര്‍, പബ്ലിസിറ്റി കണ്‍വീനര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം.മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മത്സരടിസ്ഥാനത്തില്‍ ലോഗോ ക്ഷണിച്ചതില്‍ നിന്ന് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശി അഫ്‌സല്‍ മുഹമ്മദിന്റെ ലോഗോ പബ്ലിസിറ്റി കമ്മിറ്റി കൂടി സെലക്ട് ചെയ്യുകയായിരുന്നു. മനോഹരമായ ലോഗോ ഡിസൈന്‍ ചെയ്ത അഫ്‌സലിനെ മന്ത്രി അനുമോദിച്ചു.

Related Articles
Next Story
Share it