ജില്ലാ പഞ്ചായത്ത്: ചെങ്കളയുടെ ചിറകിലേറി എല്‍.ഡി.എഫ് ഭരണത്തിലേക്ക്

കാസര്‍കോട്: ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി ജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ചെങ്കള പഞ്ചായത്തില്‍ ഇത്തവണ കാലിടറിയതോടെയാണ് തുടര്‍ ഭരണം നഷ്ടമായത്. അവസാന ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് എട്ട് സീറ്റും യു.ഡി.എഫിന് ഏഴ് സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലഭിച്ചു. ചെങ്കളക്ക് പുറമെ ദേലമ്പാടിയില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖിന്റെയും പിലിക്കോട്ട് ലോക്താന്ത്രിക് ജനതാദളിലെ എം.മനുവിന്റെ വിജയവും കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി. […]

കാസര്‍കോട്: ചെങ്കള ഡിവിഷനിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ അട്ടിമറി ജയത്തിന്റെ ചിറകിലേറി ജില്ലാ പഞ്ചായത്ത് ഭരണം എല്‍.ഡി.എഫ് കൈക്കലാക്കി. കഴിഞ്ഞ തവണ എട്ട് സീറ്റിന്റെ ഭൂരിപക്ഷത്തില്‍ ഭരണത്തിലേറിയ യു.ഡി.എഫിന് ചെങ്കള പഞ്ചായത്തില്‍ ഇത്തവണ കാലിടറിയതോടെയാണ് തുടര്‍ ഭരണം നഷ്ടമായത്. അവസാന ഫലം പുറത്തുവന്നപ്പോള്‍ എല്‍.ഡി.എഫിന് എട്ട് സീറ്റും യു.ഡി.എഫിന് ഏഴ് സീറ്റും എന്‍.ഡി.എക്ക് രണ്ട് സീറ്റും ലഭിച്ചു. ചെങ്കളക്ക് പുറമെ ദേലമ്പാടിയില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖിന്റെയും പിലിക്കോട്ട് ലോക്താന്ത്രിക് ജനതാദളിലെ എം.മനുവിന്റെ വിജയവും കഴിഞ്ഞ തവണത്തേതില്‍ നിന്ന് വ്യത്യസ്തമായി.
ഉദുമ ഡിവിഷനില്‍ വിജയിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് പാദൂര്‍ കുഞ്ഞാമുഹാജിയുടെ മരണത്തെ തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ഷാനവാസ് പാദൂര്‍ സീറ്റ് നിഷേധത്തെ തുടര്‍ന്ന് ഇത്തവണ പാര്‍ട്ടി വിട്ട് എല്‍.ഡി.എഫ് പിന്തുണയോടെ ചെങ്കളയില്‍ അവസാന നിമിഷം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുകയായിരുന്നു. ലീഗിന്റെ ഉറച്ച തട്ടകമായ ചെങ്കളയിലെ പരാജയം ലീഗ് കേന്ദ്രങ്ങളില്‍ അമ്പരപ്പുളവാക്കി. ഷാനവാസ് പാദൂരിന് 14564 വോട്ടും മുസ്ലിംലീഗിലെ ടി.ഡി കബീറിന് 14425 വോട്ടും ബി.ജെ.പിയിലെ ധനഞ്ജയന്‍ മധൂരിന് 5660 വോട്ടും ലഭിച്ചു. 139 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷാനവാസ് വിജയിച്ചത്.
എടനീര്‍ ഡിവിഷനില്‍ വിജയ പ്രതീക്ഷയുണ്ടായിരുന്ന മുന്‍ ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ഷാഹിന സലീമിന്റെ പരാജയവും ലീഗിന് ക്ഷീണമുണ്ടാക്കി. കഴിഞ്ഞ തവണ മുസ്ലിംലീഗിലെ മാഹിന്‍ കേളോട്ടിനെതിരെ ബി.ജെ.പി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ. ശ്രീകാന്ത് വിജയക്കൊടി നാട്ടിയ എടനീരില്‍ ഇത്തവണ ട്രന്റ് മാറിമാറിയുമെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ നിരീക്ഷിച്ചിരുന്നത്. ചെങ്കള പഞ്ചായത്ത് പ്രസിഡണ്ട് എന്ന നിലയില്‍ ഷാഹിന സലീം നടത്തിയ മികച്ച പ്രവര്‍ത്തനം എടനീരില്‍ തുണക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ബി.ജെ.പിയിലെ എം. ശൈലജ ഭട്ട് 1475 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കുകയായിരുന്നു. എം. ശൈലജ ഭട്ടിന് 17595 വോട്ടും ഷാഹിന സലീമിന് 16138 വോട്ടും സി.പി.ഐയിലെ ജാനു ടീച്ചര്‍ക്ക് 10411 വോട്ടുമാണ് ലഭിച്ചത്.
ദേലമ്പാടി ഡിവിഷനില്‍ മുസ്ലിംലീഗിലെ പി.ബി ഷഫീഖ് 263 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സി.പി.എമ്മിലെ എ.പി കുശലനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ സി.പി.എമ്മിലെ അഡ്വ. ഉഷ എ.പി വിജയിച്ച ഡിവിഷനാണിത്. മുന്‍ മഞ്ചേശ്വരം എം.എല്‍.എ അന്തരിച്ച പി.ബി അബ്ദുല്‍റസാഖിന്റെ മകന്‍ കൂടിയായ പി.ബി ഷഫീഖിന്റെ കന്നി അങ്കത്തിലെ വിജയം ഏറെ തിളക്കമുള്ളതായിരുന്നു. ഷഫീഖിന് 13448 വോട്ടും എ.പി കുശലന് 13185 വോട്ടും ബി.ജെ.പിയിലെ എം. സുധാമ ഗോസാഡക്ക് 9997 വോട്ടുമാണ് ലഭിച്ചത്.
ലോക്താന്ത്രിക് ജനതാദളിലെ എം.മനു വിജയിച്ച പിലിക്കോട് ഡിവിഷനിലെ ഫലവും ഏറെ ശ്രദ്ധേയമായി. കോണ്‍ഗ്രസിലെ ഷാജി തൈക്കീലിനെ 2000ല്‍പരം വോട്ടുകള്‍ക്കാണ് എം. മനു പരാജയപ്പെടുത്തിയത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പത്മജ പി.വി വിജയിച്ച മണ്ഡലമാണ് ഇത്തവണ ലോക്താന്ത്രിക് ജനതാദളിലൂടെ എല്‍.ഡി.എഫിന് ലഭിച്ചത്.

ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വോട്ട് നില

1. വോര്‍ക്കാടി
കമലാക്ഷി-കോണ്‍ഗ്രസ്-18409
ജയകല സി-ബി.ജെ.പി-15351
പുഷ്പ ജയരാമ-സി.പി.ഐ - 13087

2. പുത്തിഗെ
നാരായണ നായിക്ക്-ബി.ജെ.പി-17647
വിജയകുമാര്‍ ബി-സി.പി.എം-16455
ഗോവിന്ദന്‍ നായിക്ക്ബി-കോണ്‍ഗ്രസ്-11201
ഗോപി കുതിരക്കല്ല്-പി.ഡി.പി-1134

3. എടനീര്‍
എം. ഷൈലജ ഭട്ട്-ബി.ജെ.പി-17595
ഷാഹിന സലീം-മുസ്്ലിം ലീഗ്-16138
ജാനു ടീച്ചര്‍-സി.പി.ഐ-10411

4. ദേലമ്പാടി
പി.ബി ഷഫീക്ക്-മുസ്്ലിം ലീഗ്-13448
എ.പി കുശലന്‍-സി.പി.എം-13185
എം. സുധാമ ഗോസാഡ-ബി.ജെ.പി-9997
ആബിദ് മഞ്ഞംപാറ-പി.ഡി.പി-712

5. ബേഡകം
അഡ്വ. സരിത എസ്.എന്‍-സി.പി.ഐ-19558
നിഷ അരവിന്ദ്-കോണ്‍ഗ്രസ്-13075
സുനിത രാമചന്ദ്രന്‍-ബി.ജെ.പി-6799
സരിത മാവുങ്കാല്‍-എ.ഡി.എച്ച്.എം.പി.ഐ-631

6. കള്ളാര്‍
ഷിനോജ് ചാക്കോ-കേരളകോണ്‍ഗ്രസ് (എം)-18888
വിനോദ് കുമാര്‍ പള്ളയില്‍ വീട്-കോണ്‍ഗ്രസ്-16479
എ സുകുമാരന്‍-ബി.ജെ.പി-5685
ചിണ്ടന്‍ക്കുഞ്ഞി കൊട്ടോടി-എ.ഡി.എച്ച്.എം.പി.ഐ-976

7. ചിറ്റാരിക്കാല്‍
ജോമോന്‍ ജോസ്-കോണ്‍ഗ്രസ്-24049
അഡ്വ. പി വേണുഗോപാലന്‍-സ്വത.-19643
കെ. കുഞ്ഞികൃഷ്ണന്‍-ബി.ജെ.പി-1162
ജെയിംസ് എം. മാരൂര്‍-കേരള കോണ്‍ഗ്രസ്(എം)-462

8. കരിന്തളം
കെ. ശകുന്തള-സി.പി.എം-23914
ക്ലാരമ്മ സെബാസ്റ്റ്യന്‍-കോണ്‍ഗ്രസ്-12742
ചന്ദ്രവതി മേലത്ത്-ബി.ജെ.പി-2574

9. പിലിക്കോട്
എം. മനു-ലോക് താന്ത്രിക് ജനതാദള്‍-23276
ഷാജി തൈക്കീല്‍-കോണ്‍ഗ്രസ്-21173
രഞ്ജിത്-ബി.ജെ.പി-3369
മഹേഷ് മാസ്റ്റര്‍-വെല്‍ഫയര്‍ പാര്‍ട്ടി-960
അമ്മു എന്ന അമര്‍ പി-പി.ഡി.പി-664

10. ചെറുവത്തൂര്‍
സി.കെ സജിത്-സിപിഎം-23119
ടി.സി.എ റഹ്‌മാന്‍-മുസ്്ലിംലീഗ്-13562
ചന്ദ്രന്‍ എ.കെ-ബി.ജെ.പി-2524

11. മടിക്കൈ
ബേബി ബാലകൃഷ്ണന്‍-സി.പി.എം-26930
ശ്രീജ കെ-സി.എം.പി.സി.സി-10825
ബിജി ബാബു-ബി.ജെ.പി-8424

12. പെരിയ
ഫാത്തിമത്ത് ഷംന ബി.എച്ച്-സി.പി.എം-24634
ശാസിയ സി എം-മുസ്്ലിം ലീഗ്-13111
ഗീത കുമാരന്‍-ബി.ജെ.പി-6621

13. ഉദുമ
ഗീത കൃഷ്ണന്‍-കോണ്‍ഗ്രസ്-20561
ജമീല ടീച്ചര്‍-ഐ.എന്‍.എല്‍-13822
ലത ഗംഗാധരന്‍-ബി.ജെ.പി-6856
സബാന കെ-എസ്.ഡി.പി.ഐ-613

14. ചെങ്കള
ഷാനവാസ് പാദൂര്‍-സ്വത.-14564
ടി.ഡി കബീര്‍-മുസ്്ലിംലീഗ്-14425
ധനഞ്ജയന്‍ മധൂര്‍-ബി.ജെ.പി-5660
അഷ്റഫ് കോളിയടുക്കം-എസ്.ഡി.പി.ഐ-828
സിറാജുദ്ദീന്‍ മുജാഹിദ് എ-വെല്‍ഫയര്‍ പാര്‍ട്ടി-232
ഷാഫി സുഹരി-പി.ഡി.പി-123
റമീസ്സ് മുഹമ്മദ്-സ്വത.-100

15. സിവില്‍ സ്റ്റേഷന്‍
ജാസ്മിന്‍ കബീര്‍ ചെര്‍ക്കളം-മുസ്്ലിം ലീഗ്-17177
പുഷ്പ ഗോപാലന്‍-ബി.ജെ.പി-13612
അസീന ടീച്ചര്‍-ഐ.എന്‍.എല്‍-8282

16. കുമ്പള
ജമീല സിദ്ദീഖ്-മുസ്്ലിംലീഗ്-18364
സ്നേഹലത ദിവാകര്‍-ബി.ജെ.പി-10840
ഷാലിനി-സി.പി.എം-10599

17. മഞ്ചേശ്വരം
ഗോള്‍ഡന്‍ അബ്ദുല്‍റഹ്‌മാന്‍-മുസ്്ലിംലീഗ്-14998
പുഷ്പരാജ് കെ.എല്‍-ബി.ജെ.പി-12699
സാദിഖ് ചെറുഗോളി-സി.പി.എം-11924
ഇഖ്ബാല്‍ ഹൊസങ്കടി-എസ്.ഡി.പി.ഐ-1692
സുബൈര്‍ പടുപ്പ്-പി.ഡി.പി-302

Related Articles
Next Story
Share it