മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് 50 ലക്ഷം രൂപയും മെമ്പര്‍മാരുടെ ഒരു മാസത്തെ ഹോണറേറിയവും കൈമാറി ജില്ലാ പഞ്ചായത്തിന്റെ മാതൃക

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം മുഖ്യമന്ത്രിയുടെ വാക്സിനേഷന്‍ ചലഞ്ചിലേക്ക് കൈമാറുന്നത്. കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ 50 ലക്ഷം രൂപയുടെ ഓക്‌സിജന്‍ പ്ലാന്റ് പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ […]

കാസര്‍കോട്: മുഖ്യമന്ത്രിയുടെ വാക്‌സിനേഷന്‍ ചലഞ്ചിലേക്ക് ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണനും അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂരും ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവിന് കൈമാറി. സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഒരു മാസത്തെ ഹോണറേറിയം മുഖ്യമന്ത്രിയുടെ വാക്സിനേഷന്‍ ചലഞ്ചിലേക്ക് കൈമാറുന്നത്.
കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തില്‍ 50 ലക്ഷം രൂപയുടെ ഓക്‌സിജന്‍ പ്ലാന്റ് പദ്ധതിയും ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഒരുങ്ങുകയാണ്. സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളായ കെ.ശകുന്തള, ഗീത കൃഷ്ണന്‍, സരിത എസ്.എന്‍, ഷിനോജ് ചാക്കോ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Related Articles
Next Story
Share it