സമഗ്ര മേഖലകള്‍ക്കും പ്രാതിനിധ്യം നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍
കാസര്‍കോട്: ആരോഗ്യ മേഖലയ്ക്കും ഉദ്പാദന മേഖലയ്ക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേക പരിഗണന നല്‍കും. ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. സമ്പൂര്‍ണ ഡിജിറ്റല്‍, സമ്പൂര്‍ണ സോളാര്‍ ജില്ല, ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ടൂറിസം പദ്ധതികള്‍ തുടങ്ങി വേറിട്ടതും നൂതനവുമായ പദ്ധതികള്‍ വികസന സെമിനാറില്‍ കരട് രേഖയായി അവതരിപ്പിച്ചു. നവ കാസര്‍കോട് എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സാക്ഷരത, സമഗ്ര […]
കാസര്‍കോട്: ആരോഗ്യ മേഖലയ്ക്കും ഉദ്പാദന മേഖലയ്ക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേക പരിഗണന നല്‍കും. ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. സമ്പൂര്‍ണ ഡിജിറ്റല്‍, സമ്പൂര്‍ണ സോളാര്‍ ജില്ല, ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ടൂറിസം പദ്ധതികള്‍ തുടങ്ങി വേറിട്ടതും നൂതനവുമായ പദ്ധതികള്‍ വികസന സെമിനാറില്‍ കരട് രേഖയായി അവതരിപ്പിച്ചു. നവ കാസര്‍കോട് എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സാക്ഷരത, സമഗ്ര […]

കാസര്‍കോട്: ആരോഗ്യ മേഖലയ്ക്കും ഉദ്പാദന മേഖലയ്ക്കും ജല സംരക്ഷണത്തിനും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ വികസന സെമിനാര്‍. സ്ത്രീകളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ക്ഷേമത്തിനും പ്രത്യേക പരിഗണന നല്‍കും. ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ലയാക്കി മാറ്റാനുള്ള പദ്ധതികള്‍ നടപ്പിലാക്കും. സമ്പൂര്‍ണ ഡിജിറ്റല്‍, സമ്പൂര്‍ണ സോളാര്‍ ജില്ല, ടൂറിസം വകുപ്പുമായി ചേര്‍ന്ന് പ്രാദേശിക ടൂറിസം പദ്ധതികള്‍ തുടങ്ങി വേറിട്ടതും നൂതനവുമായ പദ്ധതികള്‍ വികസന സെമിനാറില്‍ കരട് രേഖയായി അവതരിപ്പിച്ചു. നവ കാസര്‍കോട് എന്ന ലക്ഷ്യത്തോടെ ഡിജിറ്റല്‍ സാക്ഷരത, സമഗ്ര കാന്‍സര്‍ നിയന്ത്രണത്തിനായി കാന്‍സര്‍ ക്യാമ്പുകള്‍, പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ്, ലഹരി ഉപയോഗത്തിതിരായ ബോധവല്‍ക്കരണം, സരോവരം പദ്ധതി, ചക്കയില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍, വയോജന പാര്‍ക്ക്, ഗ്രാമീണ മാര്‍ക്കറ്റുകള്‍ തുടങ്ങിയവയും വികസന സെമിനാര്‍ കരട് നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കി.
കാസര്‍കോട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ജില്ലാ പഞ്ചായത്ത് വികസന സെമിനാര്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ മനസിലുള്ള നല്ല ആശയങ്ങള്‍ ഗ്രാമസഭകളില്‍ മാത്രം ഒതുങ്ങി നില്‍ക്കരുത്. അവയുടെ പരിണിത ഫലമാകണം ജില്ലാ പഞ്ചായത്തിന്റെ വികസനങ്ങളെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. എന്‍എ നെല്ലിക്കുന്ന് എംഎല്‍എ, എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്, പഞ്ചായത്ത് ഡറക്ടര്‍ എച്ച് ദിനേശന്‍ എന്നിവര്‍ മുഖ്യാതിഥികളായി.
നെല്‍കൃഷിക്ക് പദ്ധതി വിഹിതമായി 1,00,00,000 രൂപയും പച്ചക്കറി ഇടവിള കൃഷിക്ക് ഉല്‍പാദന ബോണസായി 20,00,000 രൂപയും എരുമക്കയം ചെക്ക്ഡാം 50,00,000, ചെങ്കല്‍ മേഖലയില്‍ തീറ്റപ്പുല്‍ കൃഷി 10,00,000, ജില്ലാ പഞ്ചായത്ത് റോഡരികില്‍ ഫലവൃക്ഷ തൈകള്‍ വെച്ചുപിടിപ്പിക്കാന്‍ 10,00,000, ചക്ക കണ്‍സോര്‍ഷ്യം 10,00,000, ബിഎംസി ശക്തിപ്പെടുത്താന്‍ 200,000 തുടങ്ങി 43,11,18,200 രൂപയുടെ ഇരുന്നൂറോളം പദ്ധതികളാണ് വാര്‍ഷിക പദ്ധതി കരട് രേഖയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ നടപ്പുവര്‍ഷത്തെ കരട് പദ്ധതി അവതരിപ്പിച്ചു. കാസര്‍കോട് വികസന പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ സംയുക്ത പദ്ധതി വിശദീകരിച്ചു. കാസര്‍കോട് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വി.എം മുനീര്‍, കാഞ്ഞങ്ങാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി സുജാത, സംസ്ഥാന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അസോസിയേഷന്‍ വൈസ് പ്രസിഡണ്ട് സിജി മാത്യു, കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.എം സൈമ, ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം ടി.കെ രവി, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ സെക്രട്ടറി എ.പി ഉഷ, ജില്ലാ ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സി തമ്പാന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മണിയറ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. മണികണ്ഠന്‍, മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഷമീന, പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ ശകുന്തള, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷിനോജ് ചാക്കോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ് എന്‍ സരിത, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ വി രാംദാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ. പ്രദീപന്‍ സ്വാഗതവും ജില്ലാ പഞ്ചായത്ത് സിനിയര്‍ സൂപ്രണ്ട് ബി.എന്‍ സുരേഷ് നന്ദിയും പറഞ്ഞു.