ജില്ലാപഞ്ചായത്ത് ബജറ്റ്: ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയാക്കാന്‍ പദ്ധതി

കാസര്‍കോട്: കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റാന്‍ ത്രിതല പഞ്ചായത്ത്, നഗരസഭകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് 2023-24 വര്‍ഷ ജില്ലാപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അറിയിച്ചു. ഉല്‍പാദനാധിഷ്ഠിത വികസനത്തിന് ഊന്നല്‍ നല്‍കി ഭക്ഷ്യോദ്പാദനത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും കൃഷി ഭൂമിയില്‍ നിന്നുള്ള പരമാവധി വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും വിവിധ ഏജന്‍സികളുടെ സംയോജിത പദ്ധതികളിലൂടെ ഉല്‍പാദനത്തിനും വിപണനത്തിനും പ്രാമുഖ്യം നല്‍കും. ജലസേചന സംരക്ഷണ രംഗത്ത് പുതിയ ചെക്ക് ഡാമുകളും വി.സി.ബികളും നിര്‍മ്മിക്കും. എരുമക്കയം ചെക്ക്ഡാം കാസര്‍കോട് […]

കാസര്‍കോട്: കാസര്‍കോട് ജില്ലയെ അതിദാരിദ്ര്യമുക്ത ജില്ലയാക്കി മാറ്റാന്‍ ത്രിതല പഞ്ചായത്ത്, നഗരസഭകളുമായി ചേര്‍ന്ന് പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് 2023-24 വര്‍ഷ ജില്ലാപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ച് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അറിയിച്ചു. ഉല്‍പാദനാധിഷ്ഠിത വികസനത്തിന് ഊന്നല്‍ നല്‍കി ഭക്ഷ്യോദ്പാദനത്തിന് അടിസ്ഥാന സൗകര്യമൊരുക്കുന്നതിനും കൃഷി ഭൂമിയില്‍ നിന്നുള്ള പരമാവധി വരുമാനം കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിനും വിവിധ ഏജന്‍സികളുടെ സംയോജിത പദ്ധതികളിലൂടെ ഉല്‍പാദനത്തിനും വിപണനത്തിനും പ്രാമുഖ്യം നല്‍കും. ജലസേചന സംരക്ഷണ രംഗത്ത് പുതിയ ചെക്ക് ഡാമുകളും വി.സി.ബികളും നിര്‍മ്മിക്കും. എരുമക്കയം ചെക്ക്ഡാം കാസര്‍കോട് വികസന പാക്കേജ് സംയോജനത്തില്‍ ഏറ്റെടുക്കും. ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പഴം, പച്ചക്കറി, നെല്‍കൃഷി പ്രോത്സാഹിപ്പിക്കും. യുവതയുടെ നൈപുണ്യ വികസനത്തിനും വിജ്ഞാന വിനിമയം മെച്ചപ്പെടുത്തുന്നതിനും വിവിധ പദ്ധതികളുണ്ടാകും. സംരംഭകത്വ സെമിനാറും പ്രവാസി സംരംഭകത്വ സംഗമവും തൊഴില്‍ മേളകളും സംഘടിപ്പിക്കും. സീറോ വേസ്റ്റ് കാസര്‍കോട് സമ്പൂര്‍ണ്ണ ശുചിത്വ ജില്ല എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കും. എല്ലാവര്‍ക്കും അടച്ചുറപ്പുള്ള വീട് എന്ന സങ്കല്‍പ്പത്തില്‍ ലൈഫ് ഭവന പദ്ധതിക്ക് മുന്തിയ പരിഗണന നല്‍കും. ഏഴ് കോടി രൂപ ഇതിനായി മാറ്റിവെച്ചു. പൊതുജനാരോഗ്യ രംഗത്ത് മൂന്ന് മേഖലയിലെ ജില്ലാ ആസ്പത്രികളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും സാധാരണക്കാരന് ജില്ലയില്‍ തന്നെ വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനും തുക വകയിരുത്തി. ജില്ലാ ആസ്പത്രി നവീകരണത്തിന് ഒരു കോടി രൂപയും മരുന്ന് അടക്കമുള്ള അത്യാവശ്യങ്ങള്‍ക്ക് ഒരു കോടി രൂപയും മാറ്റിവെച്ചു. വിദ്യഭ്യാസ രംഗത്ത് ഗുണനിലവാരം ഉയര്‍ത്തുന്നതിനും വിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും പരിഗണന നല്‍കി. കായിക രംഗത്ത് പുതിയ തലമുറയെ വളര്‍ത്തിക്കൊണ്ടുവരാന്‍ സ്‌കൂളുകളില്‍ ഗെയിംസ് സ്‌പോര്‍ട്ടുകള്‍ സ്ഥാപിക്കും. സ്‌കൂളുകളിലെ കളി സ്ഥലങ്ങള്‍ മെച്ചപ്പെടുത്താനും നടപടിയുണ്ടാവും. പട്ടിക വര്‍ഗ മേഖലകളില്‍ നന്തന്‍കുഴിയില്‍ ഇന്‍ഡോര്‍ ഷട്ടില്‍ കോര്‍ട്ട് സ്ഥാപിക്കും. കാസര്‍കോടിന്റെ വികസന സാധ്യതകള്‍ ചര്‍ച്ച ചെയ്യാനും ഏകോപിപ്പിക്കാനുമായി കാസര്‍കോട് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസിന് രൂപം നല്‍കും. വനിതകളെ സ്വയം പര്യപ്തരാക്കാന്‍ പ്രത്യേക പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. ജില്ലാ പഞ്ചായത്ത് കോമ്പൗണ്ടില്‍ ഇലക്ട്രിക്കല്‍ ചാര്‍ജ്ജിംഗ് സ്റ്റേഷന്‍ നിര്‍മ്മിക്കും. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ജല്‍ജീവന്‍ മിഷനുമായി സഹകരിച്ച് പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു. പട്ടികജാതി-പട്ടികവര്‍ഗ കോളനികളില്‍ സമഗ്ര വികസനം നടത്തും. 81,70,38,118 രൂപ വരുമാനവും 80,89,99,000 രൂപ ചെലവും 80,39,119 രൂപ ബാക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ജില്ലാപഞ്ചായത്തിന്റെ റോഡുകള്‍ നവീകരിക്കും. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

Related Articles
Next Story
Share it