നവ കാസര്‍കോട് കെട്ടിപ്പടുക്കുമെന്ന പ്രഖ്യാപനത്തോടെ ജില്ലാപഞ്ചായത്ത് ബജറ്റ്
കാസര്‍കോട്: നവകേരളയോടൊപ്പം നവകാസര്‍കോട് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ചും ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷങ്ങള്‍ക്ക് പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന വാഗ്ദാനവുമായി ജില്ലാപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഇന്ന് രാവിലെ ജില്ലാപഞ്ചായത്ത് ഹാളില്‍ അവതരിപ്പിച്ചു. യുവാക്കളിലേയും കുട്ടികളിലേയും ലഹരി ഉപയോഗം തടയുന്നതിന് ക്ലീന്‍ സ്ലേറ്റ് പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. മുന്‍ബാക്കിയടക്കം 77,15,29,037 രൂപ പ്രതീക്ഷിത വരവും 76,65,94,000 രൂപ പ്രതീക്ഷിത […]

കാസര്‍കോട്: നവകേരളയോടൊപ്പം നവകാസര്‍കോട് കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന് പ്രഖ്യാപിച്ചും ദേശീയപാത വികസനത്തിന്റെ ഭാഗമായി മുറിച്ചുമാറ്റിയ വൃക്ഷങ്ങള്‍ക്ക് പകരം മരങ്ങള്‍ നട്ടുപിടിപ്പിക്കുമെന്ന വാഗ്ദാനവുമായി ജില്ലാപഞ്ചായത്തിന്റെ 2022-23 വര്‍ഷത്തെ ബജറ്റ് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഇന്ന് രാവിലെ ജില്ലാപഞ്ചായത്ത് ഹാളില്‍ അവതരിപ്പിച്ചു. യുവാക്കളിലേയും കുട്ടികളിലേയും ലഹരി ഉപയോഗം തടയുന്നതിന് ക്ലീന്‍ സ്ലേറ്റ് പദ്ധതി നടപ്പിലാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു. പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷതവഹിച്ചു.
മുന്‍ബാക്കിയടക്കം 77,15,29,037 രൂപ പ്രതീക്ഷിത വരവും 76,65,94,000 രൂപ പ്രതീക്ഷിത ചെലവും ഉള്‍പ്പെടെ 49,35,037 രൂപ നീക്കിയിരിപ്പ് പ്രതീക്ഷിക്കുന്നതാണ് ഇത്തവണത്തെ ബജറ്റ്. കാര്‍ഷിക വികസനം ലക്ഷ്യം വെച്ച് കാര്‍ഷിക രംഗത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ അവതരിപ്പിക്കും. കൃഷിവകുപ്പുമായി സഹകരിച്ച് അഗ്രിടെക് ഫെസിലിറ്റി കേന്ദ്രം സ്ഥാപിക്കും. ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കാര്‍ഷിക തൊഴില്‍ സേനകള്‍ രൂപീകരിക്കും. ബിരുദ-ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തീകരിക്കാന്‍ അനിവാര്യമായ സാമൂഹിക സേവന പരിശീലനം നല്‍കും. കാന്‍സര്‍ ഡിറ്റക്ഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഡയാലിസിസിന് ഈ ബജറ്റിലും പ്രാധാന്യം നല്‍കിയിട്ടുണ്ട്. വനിതാ സംരംഭകത്വം പ്രോത്സാഹിപ്പിക്കും. ഇതിന് വായ്പകള്‍ക്ക് പലിശ സബ്‌സിഡികള്‍ നല്‍കും. എന്‍ഡോസള്‍ഫാന്‍ മേഖലകളില്‍ സ്വയം തൊഴില്‍ യൂണിറ്റുകള്‍ക്ക് സഹായം നല്‍കും. ചട്ടഞ്ചാല്‍ വ്യവസായ പാര്‍ക്കിന് റിസോഴ്‌സ് റിക്കവറി സെന്റര്‍ സ്വാപ്, ഷോപ്പ് എന്നിവ സ്ഥാപിക്കും. ഓരോ ഉപജില്ലയിലും തിരഞ്ഞെടുക്കുന്ന ഒരു സ്‌കൂളിന് പ്രത്യേക കായിക പരിശീലനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്, സ്വയംതൊഴില്‍ സഹായം, പഠനസഹായം, ലാപ്‌ടോപ്പ്, യാത്രാ സൗകര്യത്തിനുള്ള പദ്ധതി, തൊഴില്‍ പരിശീലനം, തൊഴില്‍ നേടുന്നതിനുള്ള ധനസഹായം എന്നിവ തുടരും. ഭവനരഹിതരില്ലാത്ത ജില്ലയാക്കും. ചെമ്പരിക്ക നൂമ്പില്‍ പുഴ റോഡരികില്‍ ഫുഡ് പാര്‍ക്ക് ആരംഭിക്കും.