മൂസ ഷരീഫിനെ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അനുമോദിച്ചു

കാസര്‍കോട്: ഖേല്‍രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൊഗ്രാല്‍ പെര്‍വാഡിലെ മൂസ ഷരീഫിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മൊമെന്റോ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഷാള്‍ അണിയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദീഖ്, ഗോള്‍ഡന്‍ റഹ്‌മാന്‍, കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് റംല, മുന്‍ എ.ഡി.പി മുഹമ്മദ് നിസാര്‍, സിദ്ദീഖ് ദണ്ഡഗോളി, മിഷാല്‍, […]

കാസര്‍കോട്: ഖേല്‍രത്‌ന പുരസ്‌കാരത്തിന് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ദേശീയ കാര്‍ റാലി ചാമ്പ്യന്‍ മൊഗ്രാല്‍ പെര്‍വാഡിലെ മൂസ ഷരീഫിനെ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ മൊമെന്റോ സമ്മാനിച്ചു. വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ഷാള്‍ അണിയിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശകുന്തള, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ജമീല സിദ്ദീഖ്, ഗോള്‍ഡന്‍ റഹ്‌മാന്‍, കുമ്പള പഞ്ചായത്ത് മുന്‍ പ്രസിഡണ്ട് റംല, മുന്‍ എ.ഡി.പി മുഹമ്മദ് നിസാര്‍, സിദ്ദീഖ് ദണ്ഡഗോളി, മിഷാല്‍, ജില്ലാ പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it